ന്യൂഡൽഹി ∙ ഐഐടികളിലെ പ്ലേസ്മെന്റിൽ 10 ശതമാനത്തോളം കുറവുണ്ടെന്നു പാർലമെന്ററി സമിതി റിപ്പോർട്ട്. രാജ്യത്തെ 23 ഐഐടികളിൽ വാരാണസി ഒഴികെയുള്ള 22 സ്ഥാപനങ്ങളിലും 2021–22 നെ അപേക്ഷിച്ചു 2023–24 ൽ ക്യാംപസ് പ്ലേസ്മെന്റ് കുറഞ്ഞെന്നാണു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമിതിയുടെ കണ്ടെത്തൽ.എൻഐടി, ഐഐഐടി തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ഇതു സംഭവിച്ചുവെന്നും ഇത് അസാധാരണമായ കുറവാണെന്നും കോൺഗ്രസിന്റെ ദിഗ്‌വിജയ് സിങ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതോ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതോ ആകാം ഇടിവിനു കാരണം. മദ്രാസ്, ബോംബെ, കാൻപുർ, ഡൽഹി ഐഐടികളിൽ 10 ശതമാനത്തിലേറെയാണ് ഈ ഇടിവ്.
English Summary:
IIT Bombay, Madras, Delhi & Kanpur: Placement Plunge Exceeds 10% – The Real Reason Revealed. IIT Placements Plummet, 10% Drop Shakes India's Top Engineering Schools.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.