ചരിത്രത്തിലേക്ക് ബുർജ് ഖലീഫ ഓടിക്കയറിയ ജനുവരി 4

Mail This Article
ചരിത്രത്തിൽ ഇന്ന് – 4 ജനുവരി 2022
∙ലോക ബ്രയില്‍ ദിനം. അന്ധർക്കു സ്പർശനത്തിലൂടെ വായിക്കാൻ സാധിക്കുന്ന ബ്രയിൽ ലിപിയുടെ സ്രഷ്ടാവ് ലൂയി ബ്രയിലിന്റെ ജന്മദിനം (1809).
∙ലോക ഹിപ്നോട്ടിസം ദിനം.

∙നൊബേൽ ജേതാവായ ഇംഗ്ലിഷ് സാഹിത്യകാരൻ ടി. എസ്. എലിയട്ട് അന്തരിച്ചു (1965). അഞ്ചു ഭാഗങ്ങളിലായി രചിച്ച ഇദ്ദേഹത്തിന്റെ കവിത ‘ദ് വേസ്റ്റ് ലാൻഡ്’ അവസാനിക്കുന്നത് ‘ശാന്തി, ശാന്തി, ശാന്തി’ എന്ന വരികളിലാണ്.
Special Focus 2010
∙ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തു.
∙ നൂറ്റി അറുപതിലേറെ നിലകൾ ബുർജ് ഖലീഫയിലുണ്ട്. ഉയരം : 828 മീറ്ററിലേറെ (2,716.5 അടി). 1667 അടി ഉയരമുള്ള ‘തായ്പേ 101’ ആയിരുന്നു ബുർജിനു മുൻപ് ലോകത്തെ ഉയരം കൂടിയ കെട്ടിടം.
∙ 2004 ജനുവരിയില്‍ പണി ആരംഭിച്ചു. നിർമാണകാലത്ത് ബുർജ് ദുബായ് എന്നാണ് അറിയപ്പെട്ടത്. അബുദാബി ഭരണാധികാരി ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാനുള്ള ആദരമായാണ് ബുർജ് ഖലീഫ എന്നു പേരിട്ടത്. ‘ഖലീഫ ടവർ’ എന്നും അറിയപ്പെടുന്നു.
∙ ഷിക്കാഗോ ആസ്ഥാനമായ സ്കിഡ്മോർ, ഓവിങ്സ് ആൻഡ് മെറിൽ ആണ് ബുർജ് ഖലീഫയുടെ രൂപകൽപന നിർവഹിച്ചത്. രൂപകൽപനയിൽ പ്രചോദനമായ പുഷ്പമാണ് ഹെമനോകാലിസ്.
Content Summary : Exam Guide - Today In History - 4 January 2022