എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ 100 ഒഴിവ്
Mail This Article
പ്രതിരോധ വകുപ്പിനു കീഴിലെ ബെംഗളൂരു എയ്റോനോട്ടിക്കല്‍ ഡവലപ്മെന്റ് ഏജൻസിയിൽ 100 പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്. 2 വർഷത്തേക്കാണു നിയമനം. 4 വർഷം വരെ നീളാം. ഇന്റർവ്യൂ സെപ്റ്റംബർ 4, 7, 11, 14 തീയതികളിൽ ബെംഗളൂരുവിൽ നടത്തും.
Read Also : പ്രായം 18 നും 24നും ഇടയിലാണോ?; ഐഒസിഎലിൽ അപ്രന്റിസ് ആകാം, 490 ഒഴിവുകൾ
∙യോഗ്യത : ബിഇ/ബിടെക്/എംഇ/ എംടെക്/ എംഎസ്‌സി.
∙ഒഴിവുള്ള വിഭാഗങ്ങൾ : മെക്കാനിക്കൽ, പ്രൊഡക്ഷൻ, മെറ്റലർജിക്കൽ, മെറ്റീരിയൽ സയൻസ്, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇൻഫോടെക്, ഇൻഫോ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ടെലികോം, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷൻ.
പ്രായപരിധി : 28. www.ada.gov.in
Content Summary : 100 Vacancies in Aeronautical Development Agency