കടലിനടിയിൽ 93 ദിവസം; 10 വയസ്സ് കുറഞ്ഞു!

Mail This Article
പ്രായമൊന്നു കുറഞ്ഞു കിട്ടിയാലെന്നു ചിന്തിക്കുന്നവർ ഏറെ. കടൽ ചിലപ്പോൾ ഒരു മാർഗം തുറന്നേക്കും. യുഎസ് മുൻ നാവിക ഉദ്യോഗസ്ഥനും ഗവേഷകനുമായ ജോസഫ് ഡിട്ടൂരി ഒരു പഠനത്തിന്റെ ഭാഗമായി 93 ദിവസം അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ കഴിഞ്ഞു. പ്രത്യേകം തയാറാക്കിയ പേടകത്തിലായിരുന്നു താമസം.
തിരിച്ചിറങ്ങിയ ഡിട്ടൂരിയെ പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടി. 10 വർഷം പ്രായം കുറഞ്ഞതുപോലെ ആരോഗ്യത്തിൽ വൻ പുരോഗതി. ജനിതകഘടനയിലുള്ള ടെലോമെറിസ് എന്ന ഭാഗം പ്രായം കൂടുന്തോറും ചുരുങ്ങും. എന്നാൽ കടൽവാസത്തിനു ശേഷം ഡിട്ടൂരിയുടെ ടെലോമെറിസ് 20% നീണ്ടു.
കൂടാതെ, വിത്തുകോശങ്ങളുടെ എണ്ണം കൂടി, കൊളസ്ട്രോൾ 72 കൗണ്ട് കുറഞ്ഞു. ഇതെല്ലാം കടലിനടിയിലെ മർദത്തിന്റെ ഫലമായുണ്ടായതാണെന്നു മെഡിക്കൽ വിദഗ്ധർ പറയുന്നു.