ഇത്തവണ പെയ്തത് റെക്കോർഡ് വേനൽ മഴ! 5 വർഷത്തിനിടയിൽ ആദ്യം; മുന്നിൽ കോട്ടയം

Mail This Article
മാർച്ച് 1 മുതൽ 26 വരെയുള്ള കാലയളവിൽ പെയ്ത വേനൽമഴയുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. ഇതുവരെ ലഭിച്ചത് 58.2 മില്ലിമീറ്റർ മഴയാണ്. 2021ൽ ഇത് 35.7 മില്ലിമീറ്റർ ആയിരുന്നു. കഴിഞ്ഞ വർഷമാണ് ഏറ്റവും കുറവ് ലഭിച്ചത്.
കാസർകോട്, എറണാകുളം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒഴികെ കഴിഞ്ഞ 5 വർഷത്തിനിടയിൽ കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. 108 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയം ജില്ലയാണ് ആദ്യസ്ഥാനത്ത്. 100 മില്ലിമീറ്റർ ലഭിച്ച തിരുവനന്തപുരവും 99 മില്ലിമീറ്റർ മഴ ലഭിച്ച പത്തനംതിട്ടയും തൊട്ടുപിന്നിലുണ്ട്. കാസർകോടാണ് ഏറ്റവും കുറവ് വേനൽമഴ ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 4.4 മി.മീ മഴമാത്രമാണ് ഇവിടെ ലഭിച്ചത്. 2022ൽ ഇത് 53. മി.മീ ആയിരുന്നു.

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.