കൂനൂരിൽ വളർത്തു നായയെ കടിച്ചെടുത്തു മറഞ്ഞത് കരിമ്പുലി; വിഡിയോ!
Mail This Article
×
ഊട്ടി കുനൂർ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപവും കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടുത്തെ വളർത്തുനായ്ക്കൾ, ആടുകൾ എന്നിവ കാണാതെയാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ കരിമ്പുലി വന്ന് വളർത്തുനായയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് വളർത്തു മൃഗങ്ങളെ കാണാതാകുന്നതിന്റെ കാരണം വ്യക്തമായത് .
അർധരാത്രിയിൽ വീടുകൾക്കു മുന്നിലൂടെയെത്തിയ കരിമ്പുലി മുറ്റത്തുണ്ടായിരുന്ന വളർത്തുനായയെ കടിച്ചെടുത്തു മറയുകയായിരുന്നു. വീടുകൾക്കു സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ഇതേത്തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ് വനം വകുപ്പ്.
English Summary: Black panther attack the dog and takes it away from outside of the house
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.