സിംഹങ്ങൾ വേട്ടയാടിയത് കുഡുവിന്റെ കുഞ്ഞിനെ, തട്ടിക്കളിച്ചത് 20 മിനിട്ട്, ഒടുവിൽ?
Mail This Article
വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകൾ കടിനെ ഏറെ അടുത്തറിയാൻ സഹായിക്കും. കാടകങ്ങളിലെ പല കാഴ്ചകളും അമ്പരപ്പിക്കുന്നവയായിരിക്കും. പ്രത്യേകിച്ചും മൃഗവേട്ടകൾ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൗത്ത് ആഫ്രിക്കയിലെ ആഡോ എലിഫന്റ് പാർക്കിലാണ് സംഭവം നടന്നത്. ഫൊട്ടോഗ്രഫറായ ലീ ആൻ റോബർട്ട്സൺ 2020ൽ പകർത്തിയ ദൃശ്യം വൈൽഡ് ലൈഫ് ഷോട്ട് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചതോടെയാണ് വീണ്ടും ഈ ദൃശ്യം ജനശ്രദ്ധ നേടിയത്. ഒരു ആൺ സിംഹവും പെൺ സിംഹവും ചേർന്ന് മാൻ വർഗത്തിൽപ്പെട്ട കുഡുവിനെ വേട്ടയാടുന്ന ദൃശ്യമാണിത്.
കുഡുവിന്റെ കുഞ്ഞിനെയാണ് സിംഹങ്ങൾ പിടികൂടിയത്. ഏതാണ്ട് 20 മിനിട്ടോളം ഈ ജീവിയെ ഇട്ട് തട്ടിക്കളിച്ച ശേഷമാണ് ആൺസിംഹം അതിനെ കൊന്നത്. പല തവണ സിംഹങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കുഡു ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോ തവണയും സിംഹം പിന്നാലെയെത്തി പിടികൂടുകയായിരുന്നു. സമീപത്തുള്ള കുഡുവിന്റെ അമ്മ അതിന്റെ കരച്ചിൽ കേട്ട് ഇവിടേക്കെത്തുമെന്ന പ്രതീക്ഷയിലാകാം സിംഹങ്ങൾ അതിനെ കൊല്ലാതെ 20 മിനിട്ടോളം കൊണ്ടുനടന്നതെന്നാണ് നിഗമനം. കുഡുവിന്റെ അവസ്ഥയിൽ സങ്കടം തോന്നിയെങ്കിലും കാടിന്റെ രീതികളിൽ മാറ്റംവരുത്താനാവില്ലെന്ന തിരിച്ചറിവോടെയാണ് ലീ ആൻ അവിടെനിന്നും മടങ്ങിയത്.
English Summary: Heartbreaking video captures pair of lions pawing and licking a baby antelope for 20 minutes before they finally kill it