ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യുകെ പൊലീസിന് കുറ്റകൃത്യ നിയന്ത്രണത്തിന് ‘ടുക്ടുക്’ സഹായം. കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിന് പൊലീസ് ഇനി ഓട്ടോറിക്ഷകൾ ഉപയോഗിക്കുമെന്നാണ് പത്രക്കുറിപ്പിലുടെ അറിയിച്ചത്. ഇത്തരത്തിൽ 4 വാഹനങ്ങൾ സേനയ്ക്ക് ലഭിച്ചതായും ഇവ പട്രോളിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിധത്തിലാണെന്നും പറയുന്നു. ന്യൂപോർട്ടിലെയും 32 കിലോമീറ്റർ ദൂരെയുള്ള പട്ടണത്തിലെയും പാർക്കുകളിലും നടപ്പാതകളിലും മറ്റു പൊതുസ്ഥലങ്ങളിലും പട്രോളിങ് നടത്തുന്നതിനാണ് ഈ ‘ടുക്ടുക്’ അഥവാ ഓട്ടോറിക്ഷകൾ ഉപയോഗിക്കുന്നത്.

 

കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊലീസുകരുടെ സേവനവും ഉപദേശങ്ങളും സ്വീകരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ പൊലീസ് ഉദ്യോഗസ്ഥരും അംബാസഡർമാരും ഇവ ഉപയോഗിക്കും. പൊലീസ് സേനയുടെ ബിഹൈൻഡ് ബാഡ്ജ് ദിനത്തിൽ ഈ വാഹനങ്ങൾ പ്രത്യേക സംവിധാനത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. അവ അടുത്തു കാണാനും എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കാനും ജനങ്ങൾക്ക് അവസരം ഒരുക്കിയിരുന്നതായി ചീഫ് ഇൻസ്പെക്ടർ ഡാമിയൻ സോവ്ർ പറഞ്ഞു.

 

ഓട്ടോറിക്ഷകളോടുള്ള ജനങ്ങളുടെ പ്രതികരണം അപ്രതീക്ഷിതമായിരുന്നെന്നും ഇത്രയേറെ അനുകൂലമായി ജനങ്ങൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. രാത്രി വൈകി സഞ്ചരിക്കുന്ന യുവതീയുവാക്കൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും സംരക്ഷണം നൽകാൻ ഇത്തരത്തിലെ തുറന്ന വാഹനങ്ങൾ ഏറെ ഉപയോഗപ്രദമാകുമെന്നാണ് സേന കരുതുന്നത്. 

 

ഇത്തരത്തിലുള്ള ഒരു ഓട്ടോറിക്ഷയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഇരിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.  എന്നാൽ പ്രതികൂലമായും ആളുകൾ ഇതിനെ പ്രപതികരിക്കുന്നു. ജനങ്ങളുടെ പണം ഗുണമില്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതായുള്ള പരിഹാസ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ ചിത്രത്തിനൊപ്പം 1982ലെ പോസ്റ്റ് എന്ന വിധേന ഭാവിയിൽ പറക്കുന്ന വാഹനങ്ങളും എത്തുമെന്ന പരിഹാസേനയാണ് മറ്റു ചില‍ർ പ്രതികരിച്ചത്. 

 

English Summary: Police In UK Planning To Use Tuk-Tuks To Fight Crime

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com