ഫാ. ഡെർമോട്ട് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യക്കാരെ ചേർത്തുപിടിച്ച പുരോഹിതൻ, തീരാനഷ്ടമെന്ന് അയർലൻഡിലെ മലയാളി സമൂഹം

Mail This Article
ബ്ലാക്ക്‌റോക്ക്∙ ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ച് ഇടവക വികാരി ഫാ. ഡെർമോട്ട് ട് ലെയ്‌കോക്ക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.51 ന് ആയിരുന്നു അന്ത്യം. ന്യൂടൗൺ പാർക്ക് ഇടവകപള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടവക ജനത്തിന് വളരെ പ്രിയപ്പെട്ടവനായിരുന്നു.
സിറോ മലബാർ സഭയ്ക്കും ഇന്ത്യൻ സമൂഹത്തിനും അദേഹം പിന്തുണ നൽകി. ഫാ. ഡെർമോട്ട് ട് വികാരി ആയിരുന്ന സമയത്താണ് സിറോ മലബാർ സഭ ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ കുർബാന അർപ്പണം തുടങ്ങിയത്. ബ്ലാക്ക്‌റോക്ക് ഇടവകയിലെ ജനത്തിന്റെ ഏത് ആവശ്യത്തിനും ഫാ. ഡെർമോട്ട് സഹായവുമായി മുന്നിൽ ഉണ്ടായിരുന്നു.
ഫാ. ഡെർമോട്ട് ട് ലെയ്‌കോക്കിന്റെ വിയോഗത്തിൽ ഡബ്ലിൻ റീജൻ പിതൃവേദി പ്രസിഡന്റും ബ്ലാക്ക്‌റോക്ക് ഇടവക മുൻ ട്രസ്റ്റിയുമായ സിബി സെബാസ്റ്റ്യൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാദർ ഡെർമോട്ടിന്റെ ശവസംസ്കാര ചടങ്ങുകൾ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ബ്ലാക്ക്‌റോക്കിലെ ഗാർഡിയൻ എയ്ഞ്ചൽ ദേവാലയത്തിൽ നടക്കും.