ഗൾഫ് മേഖലയിൽ ഡിജിറ്റൽ സ്വർണ കറൻസിയുമായി ഐബിഎംസി

Mail This Article
ദുബായ് ∙ മധ്യ പൗരസ്ത്യദേശം ,ആഫ്രിക്ക ,ഇന്ത്യ എന്നിവിടങ്ങൾ ലക്ഷ്യമാക്കി ലോകത്തിലെ ആദ്യ ഡിജിറ്റൽ സ്വർണ കറൻസി ആരംഭിച്ചതായി ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷനൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സിഇഒ യുമായ പി.കെ. സജിത്കുമാർ അറിയിച്ചു. ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷനൽസ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹമീദ്, സജിത് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏഷ്യ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ ദേവാലെ മുഹമ്മദ്, യുഎസ് ഗോൾഡ് കറൻസി ഡയറക്ടർ ലാറി ഡെബ്രി ഐബിഎംസി സിബിഒ പി.എസ് അനൂപ് എന്നിവർ പ്രസംഗിച്ചു. ഐബിഎംസി ഹൈബ്രിഡ് പരിപാടിയിൽ യുഎസ് ഗോൾഡ് കറൻസി, ഏഷ്യ-ആഫ്രിക്ക ഡവലപ്‌മെന്റ് കൗൺസിൽ, ജിഎസ്‌ഇഎഫ്, ബ്ലോക്ക്ഫിൽസ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.യുഎസ് ഗോൾഡ് കറൻസി, ബ്ലോക്ക്ഫിൽസ് എന്നീ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് സംരംഭം. ഉപയോക്താക്കൾക്ക് യുഎസ് ഗോൾഡ് ടോക്കണുകൾ ഏത് സമയത്തും യുഎസ് ഡോളറിലോ അമേരിക്കൻ ഈഗിളിലോ ലോകമെമ്പാടും മാറ്റിയെടുക്കാനാകും. ഗൾഫ് സഹകരണ കൗൺസിൽ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്കു ഡിജിറ്റൽ സ്വർണ കറൻസി എത്തിക്കുന്ന ദൗത്യമാണ് ഐബിഎംസി ഏറ്റെടുക്കുന്നത് . ഓരോ യുഎസ് ഗോൾഡ് ഡിജിറ്റൽ കറൻസിക്കും ഒരു ഔൺസ് (33.931 ഗ്രാം) സ്വർണ നാണയം എന്ന നിലയ്ക്കാണ് കണക്കാക്കുന്നതെന്നും കോവിഡിന്റെ സാഹചര്യത്തിൽ ധനവിനിമയ രംഗത്ത് ഡിജിറ്റൽ സ്വർണ കറൻസി മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും സജിത്കുമാർ പറയുന്നു.