"ആൻ" എന്ന ഹ്രസ്വചിത്രത്തിലെ "ഇരുളാണ് ചുറ്റും..." ഗാനം പുറത്തിറങ്ങി

Mail This Article
ദുബായ്∙ ശാമിൽ ആനിക്കാട്ടിൽ സംവിധാനം ചെയ്ത "ആൻ" എന്ന ഹ്രസ്വചിത്രത്തിലെ "ഇരുളാണ് ചുറ്റും..." എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. അബിൻ ടി.ജോസഫ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നതു യുവഗായികയായ ദിവ്യ നവീൻ.
സൗദി അറേബ്യയിൽ ചിത്രീകരിച്ച ആനിന് ഷക്കീല കല്ലുപാലൻ ആണു കഥയും തിരക്കഥയും ഒരുക്കിയയത്. ജെംഷീർ പെരിന്തൽമണ്ണ, ഇല്യാസ്, ബഷീർ വെട്ടുപാറ, യാസർ ചങ്ങലീരി, മജീദ് കൊട്ടളത്തു, രഞ്ജു വിശ്വനാഥ്, ഡോക്ടർ നവ്യ വിനോദ് എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. അങ്കിത വിനോദ് ആണ് ആൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ നസീബ് കലാഭവൻ, ലിഷ ഷിനോ, അർച്ചന ശരിക്കൽ, ജയൻ തച്ചമ്പാറ, മുരളി, സതീഷ്, ഷിബിലാൽ, ഡിൻസൺ, ഷാഹിദ്, അഫ്സൽ, ഫാത്തിമ, അസഹ് മഹ്നാസ്, ഇനായ നിയാസ്, നിഷാജുദ്ദീൻ തുടങ്ങിയവരും വേഷമിടുന്നു. ചിത്രം ജൂൺ ആദ്യ വാരം പുറത്തിറങ്ങും.