യൂണിയന്‍ കോപിന് ആദരം
Mail This Article
ദുബായ് ∙ യൂണിയന്‍ കോപിന് ഷബാബ് അല്‍ അഹ്‌ലി ക്ലബിന്റെ ആദരം. ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യൻഷിപ്പിന്റെ 40-ാം എഡിഷന്റെ സ്‌പോണ്‍സര്‍ ആകുന്നതുമായി ബന്ധപ്പെട്ട് ഷബാബ് അല്‍ അഹ്ലി ദുബായ് ക്ലബുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചതിന്റെ ഭാഗമായാണ് ആദരം.
ഷബാബ് അല്‍ അഹ്‌ലി ക്ലബില്‍ ഗള്‍ഫ് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഇൗ മാസം 26ന് സമാപിക്കും. യൂണിയന്‍ കോപിന് വേണ്ടി, ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി ഷബാബ് അല്‍ അഹ്ലി ദുബായ് ക്ലബ് ബോര്‍ഡ് അംഗവും സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയില്‍ നിന്ന് ആദരമേറ്റു വാങ്ങി. രണ്ട് സ്ഥാപനങ്ങളിലെയും നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.