ADVERTISEMENT

ദോഹ∙ അവധിക്കു ശേഷം സ്കൂൾ വരാനുള്ള വിദ്യാർഥികളുടെ മടി മാറ്റാൻ ഷോപ്പിങ് മാളുകളിൽ വിനോദവും വിജ്ഞാനവും കോർത്തിണക്കി വിദ്യാഭ്യാസം, പൊതുജനാരോഗ്യം മന്ത്രാലയങ്ങളുടെ ബാക്ക് ടു സ്‌കൂൾ ക്യാംപെയ്‌നുകൾ സജീവം.

മികച്ച അക്കാദമിക് പ്രകടനം നടത്താൻ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുന്നതിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കാനാണ് ക്യാംപെയ്ൻ. 

വിദ്യാർഥികൾ ശീലിക്കേണ്ട കാര്യങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കം, ഉചിതമായ സ്‌കൂൾ ബാഗ് തിരഞ്ഞെടുക്കേണ്ടത് എന്നിവയെക്കുറിച്ചെല്ലാമാണ് ക്യാംപെയ്‌നിലൂടെ ബോധവൽക്കരിക്കുന്നത്. 

29 വരെയാണ് 'എന്റെ സ്‌കൂൾ, എന്റെ രണ്ടാമത്തെ വീട്' എന്ന തലക്കെട്ടിൽ മാൾ ഓഫ് ഖത്തറിൽ പുരോഗമിക്കുന്ന ക്യാംപെയ്ൻ. വിനോദ, വിജ്ഞാന ഗെയിമുകൾ, കായിക മേഖലയിൽ വൊളന്റിയർ പരിശീലനം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ഇവിടെ നടക്കുന്നത്. 

പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ബാക്ക് ടു സ്‌കൂൾ ക്യാംപെയ്‌നുകൾ ഞായറാഴ്ച തുടങ്ങി സെപ്റ്റംബർ 7ന് അവസാനിക്കും. അൽ വക്ര, ഒമർ ബിൻ അൽ കത്താബ്, മൈതർ, അൽ വജ്ബ, ഖത്തർ സർവകലാശാല, ഉം സലാൽ എന്നീ 6 ഹെൽത്ത് സെന്ററുകൾക്ക് പുറമെ എല്ലാ പബ്ലിക് സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമായാണ് ക്യാംപെയ്ൻ. പബ്ലിക് സ്‌കൂളുകളിലെ സ്മാർട് സ്‌കൂൾ ക്ലിനിക്കുകളുടെ പ്രമേയങ്ങളെ ഉയർത്തിക്കാട്ടുന്ന വിദ്യാഭ്യാസ പ്രഭാഷണങ്ങൾ, ബോധവൽക്കരണം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ക്യാംപെയ്ന്റെ കീഴിൽ നടക്കുന്നത്. 

English Summary: Ministry of Education launches ‘Back to School’ campaign.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com