അബുദാബി രാജ്യാന്തര പുസ്തകമേള: വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു
Mail This Article
അബുദാബി∙ അബുദാബി രാജ്യാന്തര പുസ്തകമേള (എഡിഐബിഎഫ്) 33-ാമത് എഡിഷനോട് അനുബന്ധിച്ച് വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ മാസം 29ന് 'ലോക കഥകൾ അനാവരണം ചെയ്യുന്നയിടം' എന്ന പ്രമേയത്തിൽ അബുദാബി ടൂറിസം ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്‍റെ (DCT) സഹകരണത്തോടെ അബുദാബി അറബിക് ലാംഗ്വേജ് സെന്‍റർ (എഎൽസി) സംഘടിപ്പിക്കുന്ന മേള മെയ് 12 വരെ നീണ്ടുനിൽക്കും. അബുദാബി നാഷനൽ എക്സിബിഷൻ സെന്‍ററിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്.
∙ ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും
മേളയുടെ ടിക്കറ്റ് ഉപയോഗിച്ച് ഖസർ അൽ ഹൊസ്ൻ, ലൂവ്രെ അബുദാബി മ്യൂസിയങ്ങൾ സൗജന്യമായി ഒരു തവണ സന്ദർശിക്കാം. ഓരോ ടിക്കറ്റും രണ്ടാഴ്ചത്തേക്ക് സാധുവാണ്. മേളയുടെ പ്രസിദ്ധീകരണ പങ്കാളികൾ നിന്ന്ഇളവുകളും എക്സ്ക്ലൂസീവ് ഓഫറുകളും ലഭിക്കും. റൂഫൂഫ് പ്ലാറ്റ്‌ഫോം വെറും 30 ദിർഹത്തിന് മൂന്ന് മാസത്തെ പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു.സ്റ്റോറിടെൽ പ്ലാറ്റ്‌ഫോം മേളയുടെ കാലയളവിൽ 60% വരെ കിഴിവ് നൽകുന്നു. ഇഖ്‌റാലി പ്ലാറ്റ്‌ഫോമിൽ 50% വരെ കിഴിവ് ലഭിക്കും. ദിവാൻ പബ്ലിഷിങ്ങുമായി സഹകരിച്ച് ഇഖ്‌റാലി പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്.
∙ നഗ്യൂബ് മഹ്ഫൂസ്: അബുദാബി രാജ്യാന്തര പുസ്തകമേളയുടെ വ്യക്തിത്വം
ഈജിപ്ഷ്യൻ നോവലിസ്റ്റ് നഗ്യൂബ് മഹ്ഫൂസിനെ ഈ വർഷത്തെ അബുദാബി രാജ്യാന്തര പുസ്തകമേളയുടെ വ്യക്തിത്വമായി ആദരിക്കും. ഈജിപ്ത് തന്നെയാണ് ഈ വർഷത്തെ അതിഥി രാജ്യം. മേളയുടെ മുഴുവൻ സമയത്തും 'ഇഖ്റാലി' ആപ്ലിക്കേഷനിൽ നഗ്യൂബ് മഹ്ഫൂസിന്‍റെ വാക്കുകൾ സൗജന്യമായി കേൾക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.വായനയോടുള്ള ഇഷ്ടം പ്രോത്സാഹിപ്പിക്കുക, സംസ്കാരവും അറിവും പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്കിടയിൽ സാംസ്കാരിക വിനിമയവും സംവാദവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി മേള ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമാണ് ഈ ഓഫറുകൾ. വൈവിധ്യമാർന്ന പാക്കേജുകൾ ഓഫറുകളിൽ ഉൾപ്പെടുന്നു.
90 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1350 പ്രദർശകരും പ്രസാധകർ പങ്കെടുക്കുന്ന അബുദാബി രാജ്യാന്തര പുസ്തകമേളയിൽ ഏറ്റവും പുതിയ പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പ്രവേശന ടിക്കറ്റുകൾക്കൊപ്പം പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്‌ഷനുകളിലും കിഴിവുകൾ ലഭ്യമാണ്.
പ്രദർശകർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് അബുദാബി രാജ്യാന്തര പുസ്തകമേള (എഡിഐബിഎഫ്) എന്ന് എഎൽസി എക്സിക്യൂട്ടീവ് ഡയറക്ടറും എഡിഐബിഎഫ് ഡയറക്ടറുമായ സയീദ് ഹംദാൻ അൽ തുനൈജി പറഞ്ഞു. പ്രസിദ്ധീകരണ, സർഗ്ഗാത്മക വ്യവസായങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവതരിപ്പിക്കുകയും അറിവിന്റെയും സർഗ്ഗാത്മകതയുടെയും ലോക സംസ്കാരങ്ങളിലൂടെയുള്ള ആസ്വാദ്യകരമായ യാത്ര സമ്മാനിക്കുകയും വായനയെയും പുസ്തകം വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം. കൂടാതെ പ്രിന്‍റ്, ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ എന്നിവയുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്.
∙ഈജിപ്ത് അതിഥി രാജ്യം
ഈജിപ്ഷ്യൻ സംസ്കാരത്തെയും സാഹിത്യത്തെയും പ്രദർശിപ്പിക്കുന്ന നിരവധി പരിപാടികൾ മേളയിൽ ഉൾപ്പെടും. വൈവിധ്യമാർന്ന സാംസ്കാരികവും തൊഴിൽപരവുമായ പരിപാടികൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള പരിപാടികൾ, ഗസ്റ്റ് ഓഫ് ഓണർ പ്രോഗ്രാം എന്നിവയാണ് മറ്റു പരിപാടികൾ. കൂടാതെ, ലോക സംസ്കാരത്തെ സ്വാധീനിച്ച വിലയേറിയ സൃഷ്ടികളെ ഉയർത്തിക്കാട്ടുന്ന ബുക്ക് ഓഫ് ദ് വേൾഡ് എന്ന പേരിൽ ഒരു പുതിയ പരിപാടിയും മേളയിൽ ഇത്തവണയുണ്ടാകും