ജെഇഇ മെയിൻ: ഒന്നാമനായി ദുബായ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി

Mail This Article
ദുബായ് ∙ ജെഇഇ മെയിൻ പ്രവേശന പരീക്ഷയിൽ ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള വിദ്യാർഥികളിൽ ഒന്നാം സ്ഥാനവും 100 പെർസന്റൈൽ സ്കോറും നേടി ദുബായ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി പ്രണവാനന്ദ് സജി.
ദേശീയ തലത്തിൽ 31ാം റാങ്കാണ്. ജനുവരിയിൽ നടന്ന പരീക്ഷയിൽ 99.99 പെർസന്റൈൽ ലഭിച്ചിരുന്നു. അഡ്വാൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി ഐഐടി മുംബൈയിൽ കംപ്യൂട്ടർ സയൻസിനു പഠിക്കണമെന്നാണ് മോഹം. യുഎഇയിൽ ജനിച്ചുവളർന്ന പ്രണവാനന്ദ് പത്താം ക്ലാസ് വരെ ദുബായ് സിലിക്കൺ ഒയാസിസിലുള്ള ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിലാണ് പഠിച്ചത്. തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി എ.എസ്.സജിയുടെയും ഡോ. പ്രിയൂഷയുടെയും മകനാണ്. സഹോദരി ശ്രുതിനന്ദന.