ADVERTISEMENT

അബുദാബി ∙ അബുദാബി രാജ്യാന്തര പുസ്തകമേളയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി. പുസ്തകം വാങ്ങുന്നവർ ഡിജിറ്റലായി പണം നൽകണം. ഇതിനായി സ്ഥാപിച്ച മെഷീനിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയോ ആപ്പിൾ പേ ഉപയോഗിച്ചോ പണം അടച്ച് ഡിജിറ്റൽ കാർഡ് കൈപ്പറ്റാം. 

പണം മാത്രം ഉള്ളവർക്ക് ഡിജിറ്റൽ കാർഡ്
പണം മാത്രം കൈവശമുള്ളവർ ആവശ്യത്തിനു പണം ഡിജിറ്റൽ മെഷീനിൽ നിക്ഷേപിച്ച് പ്രസ്തുത തുകയ്ക്കുള്ള കാർഡ് കൈപ്പറ്റാം. ഇതുപയോഗിച്ച് പുസ്തകം വാങ്ങാം. തുക അവശേഷിക്കുന്ന കാർഡ് വീണ്ടും മെഷീനിൽ നിക്ഷേപിച്ചാൽ ബാക്കി തുക തിരികെ ലഭിക്കും. 

നിർമിത ബുദ്ധി ഉപയോഗിച്ചാണ് ഡിജിറ്റൽ സംവിധാനം ഒരുക്കിയത്. അറബ് ലോകത്ത് ആദ്യമായാണ് പുസ്തകമേളയിൽ പണരഹിത സംവിധാനം ഏർപ്പെടുത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. പുസ്തകമേളയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്ത സംവിധാനം വിവിധ ബാങ്കുകളുടെ നെറ്റ് വർക്കുകളുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.  ഇടപാടുകൾ സുതാര്യമാക്കുന്നതിലൂടെ സാമ്പത്തിക പിഴവുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

English Summary:

Digital payment system at Abu Dhabi International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com