ADVERTISEMENT

അബുദാബി ∙ ഗുരുതരമല്ലാത്ത റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സായിദ് സ്മാർട്ട് ആപ് ഉപയോഗിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഈയാവശ്യത്തിന് 999 എന്ന നമ്പറിൽ വിളിക്കേണ്ടതില്ല. പരിഷ്കാരം ഓഗസ്റ്റ് 1നു നിലവിൽ വരും. ചെറിയ അപകടങ്ങൾ നടന്നാൽ വാഹനങ്ങൾ റോഡരികിലേക്കു മാറ്റിയിടണം. ഇതുവഴി ഗതാഗത തടസ്സം ഒഴിവാക്കാൻ കഴിയും. ചെറിയ അപകടത്തിന്റെ പേരിൽ റോഡിന്റെ നടുവിൽ വണ്ടി നിർത്തിയിടുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്നും 1000 ദിർഹം പിഴയ്ക്കും 6 ബ്ലാക്ക് പോയിന്റിനും കാരണമാകുന്ന കുറ്റമായിരിക്കുമതെന്നും പൊലീസ് അറിയിച്ചു. ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംഭവസ്ഥലവും പിൻ ചെയ്യാനുള്ള സൗകര്യം സ്മാർട് ആപ്പിലുണ്ടാകും. പരാതി നൽകിക്കഴിഞ്ഞാൽ ഉടൻ തന്നെ റസീറ്റും പിന്നാലെ ആക്സിഡന്റ് റിപ്പോർട്ടും ആപ്ലിക്കേഷൻ വഴി ലഭിക്കും. 

സ്മാർട് ആപ് എങ്ങനെ പ്രവർത്തിപ്പിക്കാം? 
സായിദ് സ്മാർട് അപ് തുറക്കുക – അതിൽ നിന്ന് ആക്സിഡന്റ് റിപ്പോർട്ടിങ് സർവീസ് തിരഞ്ഞെടുക്കുക. 
∙ ആദ്യം ഫോൺ നമ്പർ ചേർക്കുക. അതുവഴി അപകടം നടന്ന സ്ഥലം കൃത്യമായി കണ്ടെത്താൻ ആപ്പിനു സാധിക്കും. 
∙ ഏതുതരം അപകടമാണെന്ന് രേഖപ്പെടുത്താനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. 
∙ കാറിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയുടെ ചിത്രം അപ്‌ലോഡ് ചെയ്യുക. 
∙ ഡ്രൈവേഴ്സ് ലൈസൻസ് അപ്‌ലോഡ് ചെയ്യുക. 
∙ വാഹനത്തിന്റെ ചിത്രവും അപകടത്തിൽ സംഭവിച്ച കേടുപാടുകളുടെ ചിത്രവും അപ്‌ലോഡ് ചെയ്യുക. 
∙ അപകടത്തിൽ ഉൾപ്പെട്ട മറ്റു വാഹനങ്ങളുടെ ചിത്രവും അവർക്കുണ്ടായ കേടുപാടിന്റെ ചിത്രവും അപ്‌ലോഡ് െചയ്യുക. 
∙ അപകടം ഉണ്ടാക്കിയ ആളിന്റെയും അപകടത്തിൽ ഉൾപ്പെട്ട ആളിന്റെയും വ്യക്തി വിവരങ്ങളും വാഹനത്തിന്റെ വിവരങ്ങളും അപ്‌ലോഡ് ചെയ്തതു ശരിയാണെന്ന് ഉറപ്പു വരുത്തുക. 
∙ നടപടി പൂർത്തിയാക്കുന്നതിന് ഒക്കെ അമർത്തുക. പിന്നാലെ വാഹനമുടമയ്ക്ക് പരാതിയുടെ അപേക്ഷ നമ്പർ ലഭിക്കും.

English Summary:

Abu Dhabi Police Promotes Zayed App for Minor Accident Reporting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com