ADVERTISEMENT

അബുദാബി ∙ യുദ്ധക്കെടുതിയിലായ ഗാസയിൽനിന്ന് 252 രോഗികളെയും കുടുംബാംഗങ്ങളെയും യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു. ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ എത്തിച്ചാണ് 2 പ്രത്യേക വിമാനങ്ങളിലായി ഇത്രയും പേരെ അബുദാബിയിൽ കൊണ്ടുവന്നത്. ഇതിൽ 97 പേരുടെ നില ഗുരുതരമാണ്. ഇതിനു പുറമെ അർബുദ രോഗികളെയും യുഎഇയിൽ എത്തിച്ച്  മികച്ച ചികിത്സ ഉറപ്പാക്കുന്നു.

പരുക്കേറ്റ പലസ്തീൻകാർക്ക് വൈദ്യസഹായം നൽകാനുള്ള യുഎഇയുടെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നതാണ് ഒഴിപ്പിക്കൽ വിമാനങ്ങളെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് അടിയന്തര ഇടപെടൽ. രോഗികളെയും പരുക്കേറ്റവരെയും ഗാസ മുനമ്പിൽനിന്ന് ഒഴിപ്പിക്കാൻ യുഎഇ നൽകിയ പിന്തുണയ്ക്ക് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗബ്രിയേസസ് നന്ദി പറഞ്ഞു. യുഎഇ ഇതുവരെ 1917 രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചു. 

English Summary:

UAE urgently evacuates 252 patients from Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com