ദാര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മണ്ഡലപൂജ മഹോത്സവം

Mail This Article
മസ്‌കത്ത് ∙ അയ്യപ്പ സേവാസമതിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലപൂജ മഹോത്സവം ദാര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഒരുക്കിയ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നു. ഒമാന്റെ വിവിധ മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരാണ് ഈ വര്‍ഷത്തെ മണ്ഡലം പൂജാ മഹോത്സവത്തില്‍ പങ്കെടുത്തത്.

ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി മൈലക്കുട്ടത്തു മന എം എന്‍ രജി കുമാര്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്. രമേഷ് മാഷിന്റെ നേതൃത്വത്തില്‍ ഭജനയും നടന്നു.

പടിപൂജയും പുഷ്പാഭിഷേകത്തിനും ശേഷം പ്രസാദ് മാസ്റ്ററുടെ മേളത്തോടെ ഹരിവരാസനത്തിന് ശേഷം നട അടച്ചു. 1500–ൽ പരം ഭക്തജനങ്ങളാണ് പൂജയിലും മഹാപ്രസാദത്തിലും പങ്കെടുത്തത്.
