നൂതന പ്രമേഹ പരിചരണ പരിഹാരങ്ങളുമായി ആസ്റ്റർ റോയൽ അൽ റഫ ആശുപത്രി
Mail This Article
മസ്‌കത്ത് ∙ജി സി സിയിലെ മുൻനിര ആരോഗ്യപരിചരണ കേന്ദ്രമായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ മസ്‌കത്തിലെ ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിൽ പുതിയ എൻഡോക്രൈനോളജി ആൻഡ് വാസ്കുലര് സെന്റർ തുറന്നു. പ്രമേഹം, എൻഡോക്രൈനോളജി എന്നിവയ്ക്കുള്ള മികച്ച ചികിത്സ നൽകുന്ന ദേശീയ നിലവാരത്തിലുള്ള കേന്ദ്രമാണിത്.
ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ– ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറലിലെ ഡയറക്ടർ ജനറൽ ഡോ.മുഹന്ന നാസർ അൽ മസ്ലഹി, മെഡിക്കൽ പ്രൊഫഷണലുകളായ ഡോ. ഖലീഫ നാസർ (വാസ്‌കുലാർ സർജറി സീനിയർ കൺസൾട്ടന്റ്), ഡോ. വസീം ഷെയ്ഖ് (സ്‌പെഷ്യലിസ്റ്റ് എൻഡോക്രൈനോളജി), ഡോ. സെബാസിസ് ബെസോയ് (സ്‌പെഷ്യലിസ്റ്റ് ജനറൽ സർജറി), ഡോ. സെയ്ദ യാസ്മീൻ (സ്‌പെഷ്യലിസ്റ്റ് ഒപ്താൽമോളജിസ്റ്റ്), ശൈലേഷ് ഗുണ്ടു (ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ് സി ഇ ഒ) എന്നിവർ പങ്കെടുത്തു.
ഒമാനിലെ ആരോഗ്യപരിചരണ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിലെ പുതിയ എൻഡോക്രൈനോളജി ആൻഡ് വാസ്കുലർ സെന്റർ എന്ന് ഡോ. മുഹന്ന നാസർ അൽ മസ്ലഹി പറഞ്ഞു. വാസ്‌കുലാർ, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക് എന്നീ വിദഗ്ധ മേഖലകളിൽ പരിചരണം പ്രദാനം ചെയ്യുന്ന ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രി ശൃംഖല കൂടിയായി ആസ്റ്റർ റോയൽ അൽ റഫ ഇതോടെ മാറി. ഇതിനൊപ്പം ഇദംപ്രഥമമായി നിർമിത ബുദ്ധി (എഐ) യുടെ സഹായത്താലുള്ള പ്രമേഹ സ്‌ക്രീനിങ് സങ്കേതവും ഒമാനിൽ ലഭ്യമാകും. എ ഐ പ്രമേഹ പരിശോധന ടൂൾ ആയ ആസ്റ്റർ അൽ റഫ എ ഐ ഷുഗർ ബഡ്ഡി ആണ് ആസ്റ്റർ റോയൽ അൽ റഫയുടെ നൂതന വാഗ്ദാനം.
ഇത്തരമൊരു സേവനം ഒമാനിൽ ഇതാദ്യമായാണ്. 96891391235 എന്ന വാട്ട് സാപ്പ് നമ്പറിൽ ഈ സേവനം ലഭ്യമാണ്. വീട്ടിൽ വെച്ച് തന്നെ പ്രമേഹത്തിന് മുമ്പുള്ള പ്രശ്‌നം വിശകലനം ചെയ്യാൻ ഇതിലൂടെ രോഗികൾക്ക് സാധിക്കും. ഒമാനിൽ ലോകോത്തര നിലവാരമുള്ള ആരോഗ്യപരിചരണം നൽകാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് എൻഡോക്രൈനോളജി ആൻഡ് വാസ്‌കുലാർ സെന്റർ എന്ന് ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശൈലേഷ് ഗുണ്ടു പറഞ്ഞു. ഈ ക്ലിനിക്കുകൾക്കൊപ്പം, എൻഡോക്രൈനോളജി ചികിത്സകളുടെ സമഗ്ര കവറേജുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി, ആരോഗ്യപരിചരണ പ്രൊഫഷണലുകളുടെ എക്‌സ്‌ക്ലൂസീവ് പരിപാടിയായ ആസ്റ്റർ ഡയബിസിറ്റി കോൺക്ലേവ് (ചാപ്റ്റർ 2) ആസ്റ്റർ റോയൽ അൽ റഫ ആശുപത്രി സംഘടിപ്പിക്കും.
. നാഷണൽ ഡയബറ്റിസ്, എൻഡോക്രൈനോളജി സെന്റർ ഒമാനിലെ ട്രെയിനിങ് ആൻഡ് കരിയർ ഡെവലപ്‌മെന്റ് മേധാവി സുലൈമാൻ അൽ ഷരീഖി കോൺക്ലേവിൽ തന്റെ വൈദഗ്ധ്യം പങ്കുവെക്കും.