അബുദാബി ∙ മാർത്തോമ്മാ ഇടവകയ്ക്കായി തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷനും പാരിഷ് ഡയറക്ടറിയും യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പുറത്തിറക്കി. ഇടവകയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിപ്പുകളും അംഗങ്ങളുടെ വിശദാംശങ്ങളും അടങ്ങിയ ആപ്പിൽ നോട്ടിഫിക്കേഷൻ, റിമൈൻഡർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
വികാരി റവ. ജിജോ സി.ഡാനിയേൽ, സഹവികാരി റവ. ബിജോ ഏബ്രഹാം തോമസ്, ഡയറക്ടറി കമ്മിറ്റി കൺവീനർ അനിൽ സി.ഇടിക്കുള, സോഫ്റ്റ്‌വെയർ കമ്മിറ്റി കൺവീനർ ബോസ് കെ.ഡേവിഡ്, ഇടവക വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, ട്രസ്റ്റിമാരായ റോജി ജോൺ, റോജി മാത്യു, സെക്രട്ടറി ബിജോയ് സാം, ബിജു ഫിലിപ്പ്, ആർ. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
English Summary:
Abu Dhabi Mar Thoma Parish launches mobile application and parish director
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.