ടേക്ക്ഓഫിനിടെ വിമാനത്തിന്റെ ടയർപൊട്ടി; യാത്ര റദ്ദാക്കി, ആളപായമില്ല
Mail This Article
×
അബുദാബി ∙ മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി. 271 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു.
വിമാനത്തിനു തീപിടിച്ചിട്ടില്ലെന്നും 2 ടയറുകൾ പൊട്ടുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ തുടർയാത്രാ സൗകര്യം ഒരുക്കുമെന്നും അറിയിച്ചു.
English Summary:
Etihad Airways flight EY461 from Melbourne to Abu Dhabi cancelled after tyres burst during takeoff
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.