ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ റമസാനിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യൂറോ. രാവിലെയും വൈകുന്നേരവും നാലര മണിക്കൂറാണ് പ്രവർത്തി സമയം.

ഫ്ലെക്സിബിൾ ജോലി സമ്പ്രദായം അനുസരിച്ച് ജീവനക്കാർക്ക് രാവിലെ 8.30 മുതൽ 10.30 വരെയുള്ള ഏത് സമയവും ഹാജർ രേഖപ്പെടുത്താം. എന്നാൽ ഹാജർ രേഖപ്പെടുത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം.

വൈകുന്നേരത്തെ ഷിഫ്റ്റുകൾ 6.45ന് ശേഷം ആരംഭിച്ച് രാത്രി 11 വരെ ഉണ്ടായിരിക്കും. എല്ലാ ജീവനക്കാർക്കും രാവിലെ 15 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, ജോലിയുടെ അവസാനവും 15 മിനിറ്റ് സ്ത്രീകൾക്ക് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.

English Summary:

Civil Service Bureau has announced the working hours of government institutions during the month of Ramadan. Working hours for morning ,evening shift are four and half hours.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com