ADVERTISEMENT

അജ്മാൻ ∙ അജ്മാനിലെ പബ്ലിക് ബസുകളിൽ ഓപൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്ന യുഎഇയിലെ ആദ്യത്തെ പൊതുഗതാഗത സ്ഥാപനമാണിത്. ബാങ്ക് കാർഡുകൾ, ആപ്പിൾ പേ, ഗൂഗിൾ പേ പോലുള്ള ഡിജിറ്റൽ വാലറ്റുകൾ, സ്മാർട്ട് വാച്ചുകൾ പോലുള്ള  ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് യാത്രക്കാർക്ക് സുരക്ഷിതമായി ഇനി പണമടയ്ക്കാം.

സ്മാർട്ട് പേയ്‌മെന്റ് ഉപകരണങ്ങൾ ഇതിനകം മുഴുവൻ പബ്ലിക് ബസ് ഫ്ലീറ്റിലും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഉൾപ്രദേശങ്ങളിലേയ്ക്കുള്ള റൂട്ടുകളിൽ സേവനം സജീവമാക്കിയിട്ടുമുണ്ട്. സമീപഭാവിയിൽ ഇത് മിറ്റ് റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു.

ഇതോടൊപ്പം, അതോറിറ്റി അതിന്റെ "മസാർ ട്രാവൽ" ആപ്പ് അപ്‌ഗ്രേഡ് ചെയ്‌തു. യാത്രക്കാർക്ക് യാത്രകൾ ആസൂത്രണം ചെയ്യാനും തത്സമയം ബസുകൾ ട്രാക്ക് ചെയ്യാനും അവരുടെ ബാങ്ക് കാർഡുകൾ ലിങ്ക് ചെയ്യാനും യാത്രാ ചരിത്രം കാണാനും അവസരമുണ്ട്. പൊതുഗതാഗത സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

English Summary:

Ajman Transport introduces open, contactless payment system

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com