റമസാൻ: മദീനയിലെ പ്രവാചക പള്ളിയിലെ റൗദ ഷെരീഫിന്റെ സന്ദർശന സമയം പ്രഖ്യാപിച്ചു

Mail This Article
മദീന ∙ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ മദീനയിലെ പ്രവാചക പള്ളിയിലെ റൗദ ഷെരീഫിന്റെ സന്ദർശന സമയം പ്രഖ്യാപിച്ചു. സ്ത്രീകളുടെ സന്ദർശന സമയം രാവിലെ 6:00 മുതൽ 11:00 വരെയാണ് സജ്ജീകരിച്ചിരിക്കുന്നത്. പുരുഷന്മാർക്ക് 11:20 മുതൽ രാത്രി 8:00 വരെ സന്ദർശിക്കാം. അധിക സമയം: രാത്രി 11:00 മുതൽ 12:00 വരെയും ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ.
തീർഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്ന തരത്തിൽ റൗദ അൽ-ഷരീഫിലേക്കുള്ള സന്ദർശനങ്ങൾ സുഗമമാക്കുന്നതിനുമുള്ള പ്രതിബദ്ധത അതോറിറ്റി ഊന്നിപ്പറഞ്ഞു. സന്ദർശകർ അവരുടെ പ്രാർഥന സമയങ്ങൾ നുസുക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും ഓർമിപ്പിച്ചു.