ADVERTISEMENT

ദുബായ്∙ റമസാനിൽ പ്രാർഥനാ സമയങ്ങളിൽ റോഡിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് ദുബായ് പൊലീസ്. തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയിൽ പങ്കെടുക്കാൻ റോഡിൽ വാഹനം നിർത്തി പോകുന്നതുമൂലം പലയിടങ്ങളിലും ഗതാഗത തടസ്സവും ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു. റസിഡൻഷ്യൽ മേഖലകളിലാണ് ഈ പ്രവണത  വ്യാപകം. 

പാർക്കിങ്ങിലാണ് വാഹനം നിർത്തിയിടേണ്ടതെന്നും ഗതാഗതത്തിന് തടസ്സമാകുംവിധം നിർത്തിയവ നീക്കം ചെയ്യുമെന്നും സൂചിപ്പിച്ചു. മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ്ങുകളിൽ ദീർഘനേരം നിർത്തിയിടരുതെന്നും പ്രാർഥനയ്ക്ക് എത്തുന്നവരുടെ അവസരം നിഷേധിക്കരുതെന്നും ഓർമിപ്പിച്ചു.

English Summary:

Dubai Police urges people not to park on roads during prayer times during Ramadan and cause traffic disruptions,

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com