എനോറ ഇഫ്താർ സംഗമം നടത്തി

Mail This Article
ദുബായ് ∙ എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ (എനോറ) 'ഇഫ്താർ സംഗമം' നടത്തി. മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.
അതിഥികളായ ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജ്മെന്റ് കമ്മിറ്റി അംഗം അബൂബക്കർ, മറ്റു പ്രാദേശിക സംഘടനകളുടെ ഭാരവാഹികളായ അഭിരാജ്, ഡോ. റെന്‍ഷി രഞ്ജിത്ത്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എം.വി. അബ്ദുൽ കാദരി, സെക്രട്ടറി മനാഫ് പാറയില്‍, ട്രഷറർ സുബിൻ മത്രംകോട്ട് എന്നിവര്‍ പ്രസംഗിച്ചു.
എനോറയുടെ മെമ്പര്‍ഷിപ് പ്രിവിലേജ് കാര്‍ഡ് വിതരണം സ്ഥാപകാംഗവും പ്രഥമ പ്രസിഡന്റുമായ റസാഖ് അമ്പലത്തിനു നല്‍കി പ്രസിഡന്റ് ഷാജി എം. അലി ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ 20ന് എനോറ ദുബായില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിനെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ വിശദീകരിച്ചു.