ADVERTISEMENT

റിയാദ് ∙ ഈദുൽ-ഫിത്റിന്റെ ആദ്യ ദിവസമായ ഇന്നും (ഞായർ) നാളെയും രാത്രി 9 ന് ആകാശത്ത് വർണ്ണവിസ്മയ  കാഴ്ചയൊരുക്കി കരിമരുന്ന് പ്രയോഗം വിവിധ നഗരങ്ങളിൽ നടത്തും.

ഈ വർഷത്തെ ഈദ് പരിപാടികളുടെ ഭാഗമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഒരുക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ നാടെങ്ങും ചെറിയ പെരുന്നാളിന്റെ ഉത്സവാന്തരീക്ഷം തീർക്കും. റിയാദിലെ ബൊളിവാർഡ് വേൾഡ് ഏരിയയിലും, ജിദ്ദയിൽ ജിദ്ദ പ്രൊമെനേഡിലും, ദമാമിൽ കടൽത്തീരത്തും വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും.

അബഹയിലെ അൽമത്ൽ പാർക്കിലും, തായിഫിൽ അൽ-റദ്ഫ് പാർക്ക്, ഹായിൽ അൽ സലാം പാർക്ക്, ജസാനിൽ നോർത്തേൺ കോർണിഷിൽ, തബുക്ക് സെൻട്രൽ പാർക്കിൽ തബുക്ക്, അൽ ബഹയിൽ പ്രിൻസ് ഹുസം പാർക്ക് എന്നിവിടങ്ങളിലും കരിമരുന്ന് കാണാവുന്നതാണ്.

Image Credit :  X/@saudigazatte
Image Credit : X/@saudigazatte

സൗദിയുടെ വടക്ക് ഭാഗത്ത്, അറാറിന്റെ പബ്ലിക് പാർക്കിലും, സകാക്കയിൽ കിങ് അബ്ദുല്ല കൾച്ചറൽ സെന്ററിലും മോഡൽ പാർക്കിലും വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും. ബുറൈദയിൽ കിങ് അബ്ദുല്ല നാഷനൽ പാർക്കിലും കരിമരുന്ന പ്രദർശനങ്ങൾ  ഒരുക്കിയിട്ടുണ്ട്.

Image Credit :  X/@saudigazatte
Image Credit : X/@saudigazatte

മദീനയിൽ കിങ് ഫഹദ് സെൻട്രൽ പാർക്കിലാണ് കരിമരുന്ന്പ്രയോഗ കാഴ്ച നടക്കുന്നത്. നജ്റാനിൽ പ്രിൻസ് ഹസ്ലുൽ ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റിക്ക് സമീപമാണ് ആകാശത്ത് വെളിച്ച വിസ്മയകാഴ്ചയുമായി കരിമരുന്ന് പ്രയോഗം നടത്തുക.

Image Credit :  X/@saudigazatte
Image Credit : X/@saudigazatte

രാജ്യം മുഴുവൻ സന്തോഷം പകരുന്നതിനും ആഹ്ലാദ അന്തരീക്ഷം തീർക്കുന്നതും ലക്ഷ്യമിട്ട് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വർഷം തോറും സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതു പരിപാടികളിൽ ഒന്നാണ് ചെറിയപെരുന്നാളിന് നടത്തുന്ന കരിമരുന്ന് പ്രയോഗം.

English Summary:

General Entertainment Authority is organizing fireworks displays across Saudi Arabia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com