സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു

Mail This Article
ജിദ്ദ ∙ സൽമാൻ രാജാവ് ഈദുൽ ഫിത്ർ പ്രമാണിച്ച് പൗരന്മാർക്കും സൗദി അറേബ്യയിലെ താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കും ഹൃദയംഗമമായ പെരുന്നാൾ ആശംസകൾ നേർന്നു. ശനിയാഴ്ച വൈകിട്ട് നൽകിയ സന്ദേശത്തിൽ രാജ്യത്തിന് ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് സൽമാൻ രാജാവ് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ചു.
"ഈ വർഷത്തെ അനുഗ്രഹീത മാസമായ റമസാനിൽ ദശലക്ഷക്കണക്കിന് തീർഥാടകരെ ഉംറ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും പ്രാപ്തമാക്കിയതിന് സർവ്വശക്തനായ ദൈവത്തിനു ഞങ്ങൾ നന്ദി പറയുന്നു," സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് രാജാവ് പറഞ്ഞു. "ഈദ് സന്തോഷത്തിന്റെ ദിനമാണ്, അവിടെ അനുകമ്പയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രകാശിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.