മാത്യു മാമ്പ്ര, സ്വീഡിഷ് മേളയിൽ മികച്ച നടൻ

Mail This Article
സ്വീഡിഷ് രാജ്യാന്തര ചലച്ചിത്രമേളയിൽ എസ്ഐഎഫ്എഫ് അവാർഡ് ഓഫ് എമിനൻസ്" എന്ന നല്ല നടനുള്ള പുരസ്കാരം ബാംഗ്ലൂരിലെ മലയാളിയായ ഡോ. മാത്യു മാമ്പ്ര നേടി.
ഷാനൂബ് കരുവാത്ത് തിരക്കഥയും സംവിധാനവും നിർവഹിച്ച "വെയിൽ വീഴവേ" എന്ന ചിത്രത്തിലെ 72 വയസ്സുള്ള നായക കഥാപാത്രമായി മാറിയ വേഷപകർച്ചയാണ് ഈ 55-കാരൻ ബാംഗ്ലൂർ കലാകാരനെ ഈ ബഹുമതിക്ക് അർഹനാക്കിയത്.
ഈ ചിത്രം കൂടാതെ ചേരാതുകൾ, മോമെന്റ്സ്, ദേവലോക എന്നീ സിനിമകളിലും മാമ്പ്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഓസ്കർ അവാർഡിനായി ഇന്ത്യ ഷോർട് ലിസ്റ്റ് ചെയ്ത കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർ അഭിനയിച്ച "നായാട്ട് " എന്ന സിനിമയാണ് സ്വീഡിഷ് മേളയിൽ ഈ തവണത്തെ നല്ല സിനിമ.
ബാംഗ്ലൂരിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന മാമ്പ്ര ബാംഗ്ലൂർ ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിലെ ഒരു സജീവ പ്രവർത്തകനാണ്.