ADVERTISEMENT

ന്യൂയോർക്ക് ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ തോമസ് മാത്യു ക്രൂക്സ് വെടിയുതിർക്കുന്നതിന് മുൻപ്, തന്റെ തോക്ക് നഷ്ടപ്പെട്ട വിവരം ക്രൂക്സിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. മാത്യു ക്രൂക്‌സ് തോക്ക് ട്രംപിന് നേരെ ലക്ഷ്യവയ്ക്കുന്നതിന് മുൻപ്, പിതാവ് പൊലീസിനെ സമീപിച്ചിരുന്നു. 

തോമസ് മാത്യു ക്രൂക്സ് ട്രംപിനു നേരെ വെടിയുതിർക്കാൻ  ഉപയോഗിച്ച തോക്ക്, 2013 ൽ പിതാവ് വാങ്ങിയ 5.56 കാലിബർ എആർ-സ്റ്റൈൽ റൈഫിളാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.  ബെഥേൽ പാർക്കിലെ ക്രൂക്‌സിന്റെ  വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ ഒരു ഡസനിലധികം തോക്കുകൾ കണ്ടെത്തി. വെടിവയ്പ്പ് സംബന്ധിച്ച് ക്രൂക്സിന്റെ ഉദ്ദേശം വ്യക്തമല്ലെങ്കിലും എഫ്ബിഐയും മറ്റ് ഏജൻസികളും അന്വേഷണം നടത്തുകയാണ്. നിലവിൽ, എഫ്ബിഐ ക്രൂക്സിന്റെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചുവരികയാണ്.

English Summary:

Crooks Father Called Cops About Missing Gun Before Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com