ADVERTISEMENT

ന്യൂയോർക്ക് ∙ ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഫോക്സ് ന്യൂസ് സൺ‌ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ആ ദിവസം നിങ്ങൾ അക്രമം നടത്തിയെങ്കിൽ, തീർച്ചയായും നിങ്ങൾ ശിക്ഷിക്കപ്പെടണം. ജനുവരി 6 ന് ശേഷം അന്യായമായി വിചാരണ ചെയ്യപ്പെട്ട നിരവധി ആളുകളുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു. 

ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ വാദത്തെ വാൻസ് പിന്തുണച്ചു. സൈനിക ബലപ്രയോഗം നടത്തുമോ എന്ന ചോദ്യത്തിന്, ഗ്രീൻലാൻഡിൽ ഇതിനകം തന്നെ യുഎസ് സൈനികരുണ്ടെന്നും അതിനാൽ സൈനിക ബലപ്രയോഗം ആവശ്യമില്ലെന്നും വാൻസ് പറഞ്ഞു.

English Summary:

Violent Jan. 6 rioters shouldn't be part of Trump pardons, says incoming-vice-president

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com