വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mail This Article
ഹൂസ്റ്റൺ∙ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി അഡ്വ. ലാൽ എബ്രഹാമിനെയും പ്രസിഡന്റായി തോമസ് സ്റ്റീഫനെയും തിരഞ്ഞെടുത്തു. അല്ലി ജോപ്പൻ (വൈസ് ചെയർപഴ്‌സൻ), ബിജു ഏബ്രഹാം (വൈസ് പ്രസിഡന്റ് അഡ്മിൻ), സായി ഭാസ്കർ (വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ), ജോൺ വർഗീസ് (ജോ. സെക്രട്ടറി), മാമൻ ജോർജ് (ട്രഷറർ), ചെറിയാൻ മാത്യു (ജോ. ട്രഷറർ), ഡോ. അലോണ ജോപ്പൻ (യൂത്ത് ഫോറം ചെയർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ജോ. ട്രഷറർ ഡോ. ഷിബു സാമുവൽ എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.
ജൂലൈ 25 മുതൽ മൂന്നു ദിവസം ബാങ്കോക്കിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിൽ ഹൂസ്റ്റൺ പ്രൊവിൻസിന്റെ പിന്തുണയും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ (യുഎസ്), അജോയ് കല്ലൻകുന്നിൽ (തായ്ലൻഡ്) ജനറൽ കൺവീനർ, സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവർ അഭ്യർഥിച്ചു.
വേൾഡ് മലയാളി കൗൺസിലിൽ പുതിയ അംഗത്വം എടുക്കുന്നതിനും ബാങ്കോക്കിലെ ദ്വിവത്സര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. ജൂലൈ 25 മുതൽ മൂന്നു ദിവസം ബാങ്കോക്കിൽ നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു.
