കൊളസ്ട്രോൾ മരുന്നു കഴിക്കുന്നത് ആരോഗ്യത്തിനു ദോഷമോ?
Mail This Article
കൊളസ്ട്രോൾ മരുന്നു കഴിക്കുന്നത് ആരോഗ്യത്തിനും ഹാനികരമാണെന്നും അതിനാൽ ഗുളികകൾ കഴിക്കരുതെന്നുമുള്ള പ്രചാരണം വാട്സ് ആപ്പിൽ വ്യാപകമാണ്. കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പു തന്നെയാണ്, കോശ നിർമിതിക്കും ഹോർമോണുകളുടെ ഉൽപാദനത്തിനും ആവശ്യമാണ്.
ഈ കൊഴുപ്പിന്റെ അളവ് അധികരിക്കുമ്പോഴാണ് അതൊരു ആരോഗ്യപ്രശ്നമായി മാറുന്നത്. കൊളസ്ട്രോൾ കൂടുമ്പോൾ ഹൃദയത്തിലേക്കും തലച്ചോറിലേ ക്കുമുള്ള രക്തപ്രവാഹം കുറയ്ക്കുകയും ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നീ രോഗങ്ങൾക്ക് ഇടയാകുകയും ചെയ്യും.
കൊളസ്ട്രോളിനെ പരിധിയ്ക്കുള്ളിലാക്കി നിർത്തേണ്ടത് അനിവാര്യമാണ്. മൂന്നു കാര്യങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകൾ. അതിനാൽ കൊളസ്ട്രോളിന്റെ മരുന്നുകൾ കഴിക്കാൻ പാടില്ല എന്ന പ്രചരണം തെറ്റാണ്.
English Summary: Is cholesterol medication harmful to health?