സ്തനാർബുദ ബോധവത്കരണം; പിങ്ക് മാസ്ക് കാംപയിനുമായി രാജഗിരി ആശുപത്രി

Mail This Article
ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമാണ്. പിങ്ക് നിറത്തിലുള്ള റിബണാണ് സ്തനാർബുദത്തിന്റെ പ്രതീകം. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകം കൂടിയണ് പിങ്ക് നിറം.

സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയിൽ പിങ്ക് മാസ്ക് കാംപയിനു തുടക്കം കുറിച്ചു. റേഡിയോളജി & ബ്രെസ്റ് ഇമേജിങ് വിഭാഗം ഡോക്ടർ ടീന സ്ലീബ രാജഗിരി ആശുപത്രി എച്ച്‌ആർ ഡയറക്ടർ ഫാ. ജിജോ കടവൻ CMI ക്ക് പിങ്ക് നിറത്തിലുള്ള മാസ്ക് നൽകി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ സണ്ണി പി ഓരത്തേൽ, മെഡിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. സഞ്ജു സിറിയക്, ഡോ. വിഷ്ണു, സർജിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. ടി. എസ്. സുബി, ഡോ. നിർമൽ ഗണേഷ്, റേഡിയേഷൻ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. ജോസ് പോൾ, ഡോ. അയിഷ ജലീൽ എന്നിവരും ഓങ്കോളജി വിഭാഗത്തിലെ മറ്റു ഡോക്ടർമാരും നഴ്സുമാരും ചടങ്ങിൽ പങ്കെടുത്തു.
English Summary : Rajagiri hospital's pink mask campaign