പുതിയ തരം ഫംഗസ് ബാധ ബാധിച്ച് 2 മരണം; പനി, ചുമ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക

Mail This Article
രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേര്‍ക്കാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് എന്ന ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് രണ്ടു പേരെയും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് ആസ്പര്‍ജില്ലസ് ലെന്‍റുലസ് സ്ഥിരീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ ഫംഗസ് ബാധ.
40–50നും ഇടയിൽ പ്രായമുള്ളവരാണ് ഇരുവരും. ചികിത്സയുടെ തുടക്കത്തില്‍ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മിനറി ഡിസീസായി കരുതിയതെങ്കിലും പിന്നീടാണ് ഫംഗസ് ബാധ കണ്ടെത്തുന്നത്. സ്വകാര്യ ആശുപത്രിയില്‍ സ്പ്ലിമെന്‍റല്‍ ഓക്സിജന്‍ തെറാപ്പിയും ആന്‍റിബയോട്ടിക്സും ആന്‍റി ഫംഗല്‍ മരുന്നുകളും നല്‍കിയെങ്കിലും ഫലം കാണാഞ്ഞതോടെയാണ് വിശദ പരിശോധനയ്ക്കായി എയിംസ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഫംഗസ് ഇന്‍ഫെക്‌ഷന്‍ മൂലമാണ് മരിച്ചത്.
പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെ എയിംസിലെത്തിയ രോഗിയിലാണ് രണ്ടാമത് ആസ്പര്‍ജില്ലസ് ഫംഗസ് കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം അവയവങ്ങളുടെ തകരാര്‍ മൂലം ഇയാളും മരിച്ചു. ഇന്ത്യയിൽ ആന്റിബയോട്ടിക്കുകളുടെയും സ്റ്റിറോയ്ഡുകളുടെയും അമിതമായ ഉപയോഗമാണ് ഫംഗസ് അണുബാധകൾ വർധിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് വിദഗ്ദര്‍ പറയുന്നു.
English Summary : 2 People Die in AIIMS Due to New Fungi Called Aspergillus Lentulus