ലളിതം സുന്ദരം; ഇത് വീട്ടുകാർക്ക് സംതൃപ്തിയേകുന്ന വീട്
Mail This Article
കോഴിക്കോട് പേരാമ്പ്രയിലാണ് പ്രവാസിയായ ജോഷിയുടെയും കുടുംബത്തിന്റെയും പുതിയ വീട്.
സമകാലിക ശൈലിയിലാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. മേൽക്കൂര ചരിച്ചുവാർത്തു ഷിംഗിൾസ് വിരിച്ചു. പല തട്ടുകളായുള്ള മേൽക്കൂരയാണ് പുറംകാഴ്ചയ്ക്ക് മിഴിവ് പകരുന്നത്.
High Pressure Laminate ഷീറ്റാണ് പുറംഭിത്തികളിൽ വ്യത്യസ്ത കാഴ്ചഭംഗി നിറയ്ക്കുന്നത്. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുന്നതുപോലെ ഗെയ്റ്റിലും ചുറ്റുമതിലിലും ഇത് കാണാം.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ വിന്യസിച്ചത്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. കടുംനിറങ്ങൾ ഒന്നും കൊടുക്കാതെ വെള്ളയുടെ ലാളിത്യത്തിലാണ് അകത്തളങ്ങൾ.ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.
സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ് വേർതിരിച്ചു. ഡൈനിങ്- ഫാമിലി ലിവിങ് ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. അതിനാൽ ഗസ്റ്റ് ലിവിങ്ങിൽ നിന്നും ഇവിടേക്ക് കടക്കുമ്പോൾ നല്ല വിശാലത അനുഭവപ്പെടും. ഡൈനിങ്ങിന്റെ വശത്തെ ഭിത്തിയിൽ ടിവി യൂണിറ്റ് കൊടുത്തശേഷം എതിർവശത്തായി ഫാമിലി ലിവിങ് ഫർണിച്ചർ സെറ്റ് ചെയ്തു.
ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് സ്‌റ്റെയർകേസ് നിർമിച്ചത്. അതിനുമുകളിൽ വുഡൻ പാനലിങ് കൊടുത്തു.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ കൊടുത്തു.
പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.
മുറ്റം നാച്ചുറൽ സ്‌റ്റോൺ വിരിച്ചു. പരിപാലനം അധികം വേണ്ടാത്ത കുറച്ചുചെടികൾ മാത്രമാണ് ലാൻഡ്സ്കേപ്പിൽ ഉൾക്കൊള്ളിച്ചത്.
ചുരുക്കത്തിൽ ലളിതവും എന്നാൽ ഫങ്ഷനലുമായ അകത്തളങ്ങൾ നിറയുന്ന ഈ വീട് വീട്ടുകാർക്ക് പൂർണ സംതൃപ്തിയേകുന്നു.
Project facts
Location- Perambra, Calicut
Plot- 27 cent
Area- 2800 SFT
Owner- Joshy
Construction, Design- Jinsho, Viju
Adoria, Calicut
Mob- 8606445566
Y.C- 2020
ചിത്രങ്ങൾ- അജീബ് കോമാച്ചി
English Summary- Simple Elegant House Interiors; Veedu Malayalam Magazine