ADVERTISEMENT

കരുനാഗപ്പള്ളിയിലാണ് യുകെയിൽ ജോലിചെയ്യുന്ന സന്തോഷിന്റേയും സീമയുടെയും പുതിയ വീട്. ഏകമകൾ സെലിന്റെ ആഗ്രഹപ്രകാരമാണ് നാട്ടിൽ ഈ വീട് നിർമിച്ചത്. വീതികുറഞ്ഞു നെടുനീളത്തിലുള്ള പ്ലോട്ടിന്റെ അറ്റത്തായാണ് വീട്. ഏകദേശം 9000 ചതുരശ്രയടിയോളം മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.

ഗൃഹനാഥന്റെ അമ്മ മാത്രമാണ് വീട്ടിൽ താമസമുണ്ടാവുക. അതിനാൽ ഒറ്റനിലയിൽ പരിപാലനം എളുപ്പമുള്ള  വീടൊരുക്കി.

kollaka-home

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1600 ചതുരശ്രയടിയിലുള്ളത്. 

ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ നയത്തിൽ ഒറ്റ ഹാളിന്റെ ഭാഗങ്ങളായി ഒരുക്കി. 

പ്രധാനവാതിൽ തുറന്നുകയറുന്നത് L സീറ്റർ കസ്റ്റമൈസ്ഡ് സോഫയുള്ള ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ഇവിടെ പ്രെയർ സ്‌പേസും ഒരുക്കി. ഇതുകൂടാതെ ഡൈനിങ്ങിലേക്ക് കയറാനും പുറത്തേക്കിറങ്ങാനും മറ്റൊരു സ്ലൈഡിങ് ഗ്ലാസ് വാതിലുമുണ്ട്.

ഇമ്പോർട്ട് ചെയ്ത മാർബിൾ ടോപ്പുള്ള 8 സീറ്റർ ഡൈനിങ് സെറ്റാണ് ഇവിടെയുള്ളത്. ടച്ച് സ്‌ക്രീനുള്ള വാഷ് ഏരിയയിലെ ഗ്ലാസ് ശ്രദ്ധേയമാണ്. 

ജിപ്സം ഫോൾസ് സീലിങ്ങും പ്രൊഫൈൽ ലൈറ്റുകളും അകത്തളം അലങ്കരിക്കുന്നു. 

kollaka-home-bed-JPG

എല്ലാം കയ്യെത്തുംദൂരത്തുള്ള കിച്ചനാണ്.  മൈക്ക ലാമിനേഷൻ ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

മൂന്ന് കിടപ്പുമുറികളും വ്യത്യസ്ത കളർതീമിലൊരുക്കി. മകളുടെ കിടപ്പുമുറി ബ്ലൂ തീമിൽ ഒരുക്കി. വോൾപേപ്പർ, ജിപ്സം സീലിങ്, ലൈറ്റുകൾ എന്നിവ മുറികൾ അലങ്കരിക്കുന്നു.

kollaka-home-bedroom

പ്രായമായ മാതാവ് മാത്രം വീട്ടിൽ ഉള്ളതിനാൽ വീടിനോട് ചേർന്ന് സെർവന്റ്സ് റൂം ഒരുക്കിയിട്ടുണ്ട്. 

മനോരമ വീടിന്റെ മുൻഎപ്പിസോഡ് കണ്ടിട്ടാണ് വീട്ടുകാർ ഡിസൈനർ ശ്യാമിനെ കണ്ടെത്തിയത്. പ്ലാനിങ് മുതൽ പാലുകാച്ചൽ വരെ വിദേശത്തിരുന്ന് വാട്സ്ആപ് വഴിയായിരുന്നു മേൽനോട്ടം. പാലുകാച്ചലിന് രണ്ടുദിവസം മുൻപ് നാട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ ആദ്യമായി വീട് നേരിൽകാണുന്നത്. എന്തായാലും ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പിയാണ്.

English Summary:

Compact House of UK Settled Family- Swapnaveedu Home Tour Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT