ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പച്ചപ്പട്ടുടുത്ത തേയിലത്തോട്ടങ്ങൾക്കും മലനിരകൾക്കുമിടയിൽ കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന മൂന്നാർ. ലോകമെങ്ങുംനിന്നുള്ള സഞ്ചാരികൾ ഈ നിത്യഹരിത സുന്ദരിയെ കാണാനായി ഇവിടേക്ക് ഒഴുകുന്നു.

അടിമാലിക്കും മൂന്നാറിനുമിടയ്ക്ക് എട്ടേക്കർ എന്ന സ്ഥലത്ത് പ്രകൃതി നിറയുന്ന ഒരു മലഞ്ചെരിവിലാണ് വിൽ മൗണ്ട് റിസോർട് സ്ഥിതി ചെയ്യുന്നത്. മൂന്ന് യുവസംരംഭകരുടെ സ്വപ്നമായ ഈ റിസോർട് പ്രവർത്തനം ആരംഭിച്ചിട്ട് മൂന്നു മാസം ആയതേ ഉള്ളൂ.

will-mount-resort-view

മൂന്നര ഏക്കർ മലഞ്ചെരുവിൽ പ്രകൃതിയുമായി സല്ലപിച്ച് സ്ഥിതി ചെയ്യുന്ന 8 കോട്ടേജുകൾ- അതാണ് വിൽ മൗണ്ട് റിസോർട്. 

ഒരു കുടുംബത്തിന് സുഖമായി കഴിയാൻ പാകത്തിനുള്ള സൗകര്യങ്ങൾ ഓരോ കോട്ടേജിലും ഒരുക്കിയിരിക്കുന്നു. രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയാണ് ഓരോ കോട്ടേജിലുമുള്ളത്.

will-mount-resort-munnar-bedview

പൊയ്ക്കാൽ വീടുകളെ അനുസ്മരിപ്പിക്കുംവിധം ത്രികോണാകൃതിയിലാണ് ഡിസൈൻ. സ്വാഭാവിക ഭൂപ്രകൃതി നിലനിർത്തി, ജിഐ പൈപ്പ് കൊണ്ട് പില്ലറും സ്ട്രക്ചറും ഒരുക്കി, അതിനു മുകളിലാണ് കോട്ടേജുകൾ നിർമിച്ചിരിക്കുന്നത്. 

will-mount-resort-munnar-view

വി ബോർഡ് പാനലുകൾ വിരിച്ചു നിലമൊരുക്കി. അതിനു മുകളിൽ ടൈലുകൾ വിരിച്ചു ഭംഗിയാക്കി. ത്രികോണാകൃതിയിലുള്ള മേൽക്കൂര തന്നെ ചുവരുകളായി പരിവർത്തനം ചെയ്യുന്ന രൂപകൽപന കൗതുകകരമാണ്. പച്ചപ്പിനോട് ഇഴുകിച്ചേരുന്ന നിറമുള്ള റൂഫിങ് ഷീറ്റാണ് വിരിച്ചത്. കോട്ടേജിന്റെ ചുവരുകൾ നിർമിച്ചത് മുളയുടെ തടി സംസ്കരിച്ചെടുത്ത ബാംബൂ പ്ലൈ കൊണ്ടാണ്.

കിടപ്പുമുറിയുടെ ബാൽക്കണിയോട് ചേർന്ന ഭാഗം മുഴുവൻ ഗ്ലാസ് ജാലകങ്ങൾ നൽകി. മുറിയിൽ ഇരുന്നാലും പുറത്തെ മലയും പച്ചപ്പിന്റെ കാഴ്ചകളും ഉള്ളിലേക്ക് വിരുന്നെത്തും. ത്രികോണാകൃതിയുടെ സവിശേഷത ഉപയോഗപ്പെടുത്തി, മുകളിലെ ചരിഞ്ഞ ഭാഗത്തു ഇടത്തട്ട് നൽകിയാണ് രണ്ടാമത്തെ കിടപ്പുമുറി. ഇവിടേയ്ക്ക് ഗോവണിയും നൽകി.  കൂടുതൽ വിശാലമായ കാഴ്ചകൾ ഇവിടെ കിടന്നുകൊണ്ട് ആസ്വദിക്കാം.

will-mount-resort-upper-bed

സന്ദർശകർക്കുള്ള ഭക്ഷണ സൗകര്യവും റിസോർട്ടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഈ കോട്ടേജിനെ തിരക്കി സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്.

will-mount-resort-munnar-balcony

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Project Facts

Location- Kallar, Munnar

Plot- 3.5 acre

Investors- Samad, Mahin, Ilyas

Mob- 9995281043

Architect- Fahma Femi

Completion year- 2019 Apr

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com