ADVERTISEMENT

മലയാളികൾക്ക് പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. ഇവരുടെ മകന്‍ കാളിദാസ് ജയറാമും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി കഴിഞ്ഞു. മലയാളത്തിലും തമിഴിലും കാളിദാസ് സജീവമാണ്. ലോക്ഡൗൺ കാലത്ത് ഒടിടി റിലീസ് ചെയ്ത പുത്തം പുതുകാലൈ  സിനിമയിൽ അച്ഛനും മകനും അഭിനയിച്ചു തകർക്കുന്നുണ്ട്.

ഇപ്പോള്‍ തന്റെ വീട് ആരാധകര്‍ക്ക് പരിചയപ്പെടുത്തി കാളിദാസ് ജയറാം ഒരു വിഡിയോ ചെയ്തിരിക്കുകയാണ്. ചെന്നൈ വത്സരവാക്കത്താണ് ജയറാമും കുടുംബവും താമസിക്കുന്ന വീട്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്നെങ്കിലും ഒരു മലയാളത്തനിമ വീടിന്റെ ഓരോ കോണിലും നിറയുന്നത് കാണാം. 20 വർഷത്തിലേറെയായി കാളിദാസ് താമസിക്കുന്ന വീടാണിത്. മലയാളിയാണെങ്കിലും കാളിദാസ് പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.

kalidas-home

ലോക്ക്ഡൗണ്‍ കാലം ജയറാമും കുടുംബവും ചെന്നൈയിലെ ഈ വീട്ടിലായിരുന്നു. വീട്ടിൽ നല്ലൊരു പച്ചക്കറിത്തോട്ടവും ഒരുക്കിയിരിക്കുന്നത് കാണാം. അതിന്റെ ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കുമാണെന്നു കാളിദാസ് പറയുന്നു. തന്റെ പ്രിയപ്പെട്ട  വാഹനവും കാളിദാസ് പരിചയപ്പെടുത്തുന്നുണ്ട്. ഓഫ്‌റോഡിങ് കമ്പവും കേരളത്തിൽ പ്രളയസമയത്ത് ആ വാഹനം കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയതും കാളിദാസ് വിവരിക്കുന്നു. തന്റെ അരുമനായയെയും കാളിദാസ് പരിചയപ്പെടുത്തുന്നു.

kalidas-house

വീട്ടിലെ തന്റെ സ്‌പെഷൽ റൂമും കാളിദാസ് കാണിച്ചു തരുന്നുണ്ട്. ജയറാമിന്റെ 35 വർഷത്തെ അഭിനയജീവിതത്തില്‍ ലഭിച്ച ഒട്ടുമിക്ക പുരസ്കാരങ്ങളും ഈ മുറിയില്‍ മനോഹരമായി അലങ്കരിച്ചു വച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് മുതലുള്ള അവാർഡുകളും കാളിദാസ് ഇവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചുരുക്കത്തിൽ മലയാളികൾ ഏറെ കാണാൻ ആഗ്രഹിച്ച താരകുടുംബത്തിന്റെ വിശേഷങ്ങളാണ് കാളിദാസ് നേരിട്ട് പരിചയപ്പെടുത്തുന്നത്.

English Summary- Kalidas Jayaram Presents his House in Chennai; Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com