ADVERTISEMENT

ഏതാനും മാസങ്ങൾക്കുമുൻപാണ് ബോളിവുഡ് താരജോഡികളായ രൺവീർ സിങ്ങിനും ദീപിക പദുക്കോണിനും പെൺകുഞ്ഞ് പിറന്നത്. ദുവ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ജനനശേഷം ഇരുവരും ചേർന്ന് മുംബൈയിൽ പുതിയ വീട് വാടകയ്‌ക്കെടുത്തതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രഭാദേവി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റാണ്  സൗകര്യം കണക്കിലെടുത്ത് താരങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈയുടെ പടിഞ്ഞാറൻ-മധ്യ മേഖലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണിത്. ഇതിനുപുറമേ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ, വർളി - ബാന്ദ്ര സീ ലിങ്ക് എന്നീ റോഡുകളും സമീപത്താണ്. റിയൽ എസ്റ്റേറ്റ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ബ്യൂ മോണ്ടെ ടവേഴ്സ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 3245 ചതുരശ്ര അടിയാണ് ആകെ വിസ്തീർണ്ണം. 2319.5 ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. മൂന്നു കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും താരങ്ങൾക്ക് ലഭിക്കും.

ഏഴു ലക്ഷം രൂപയാണ് അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക. ഈ മാസം ആദ്യം വാടക കരാർ നടപടികൾ പൂർത്തിയാക്കി. മൂന്നുവർഷമാണ് വാടക കാലാവധി. 21 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും താരങ്ങൾ കൈമാറിയിട്ടുണ്ട്. ഒന്നര വർഷത്തിനുശേഷം വാടക 7.35 ലക്ഷം രൂപയായി വർധിക്കും എന്നും കരാറിൽ വ്യക്തമാക്കിയിരിക്കുന്നു. പൂർണ്ണസജ്ജമായ ജിംനേഷ്യം, സ്വിമ്മിങ് പൂൾ, അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ സുരക്ഷാ സിസ്റ്റം എന്നിവയെല്ലാം ഹൗസിങ് സൊസൈറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതേ ഭവന പദ്ധതിയിൽ താരങ്ങൾക്ക് സ്വന്തമായി മറ്റൊരു അപ്പാർട്ട്മെന്റുണ്ട്.  നാല്, അഞ്ച് BHK അപ്പാർട്ട്മെന്റുകളാണ് കെട്ടിടത്തിൽ ഉള്ളത്. നിലവിൽ വാടകയ്ക്ക് എടുത്തിരിക്കുന്നത് എത്ര കിടപ്പുമുറികളുള്ള അപ്പാർട്ട്മെൻ്റാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ബ്യൂ മോണ്ടെയിലെ അപ്പാർട്ട്മെന്റിനു പുറമേ മുംബൈയുടെ വ്യത്യസ്ത മേഖലകളിൽ കോടികൾ വിലമതിക്കുന്ന പ്രോപ്പർട്ടികളാണ് താരങ്ങൾക്ക് സ്വന്തമായുള്ളത്. ബാന്ദ്രയിലെ പ്രീമിയം അപ്പാർട്ട്മെന്റ്, അലിബാഗിൽ 2.25 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ്, ഷാറൂഖ് ഖാന്റെ മന്നത്തിന് സമീപം കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന 119 കോടിയുടെ നാലുനില അപ്പാർട്ട്മെന്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

English Summary:

Ranvir Singh Deepika Rent New Apartment in Mumbai- Bollywood News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com