വീട്ടിൽ അക്വേറിയം ഒരിക്കലും ഇങ്ങനെ വയ്ക്കരുത്; ശ്രദ്ധിക്കുക
Mail This Article
വീട്ടിലുള്ള എല്ലാവർക്കും സന്തോഷമാണ് ഫെങ്ങ്ഷുയിയുടെ തത്ത്വം. വീട്ടിൽ ജലാശയം ഒരുക്കുന്നതിനെ കുറിച്ച് ഫെങ്ങ്ഷുയി എന്ത് പറയുന്നു എന്നുനോക്കാം. വീടിനു മുന്നിൽ ഒരു ചെറിയ ജലാശയം വളരെ നല്ലതാണ്. എന്നാൽ ഒരിക്കലും അത് വലിയ കുളം ആകാൻ പാടില്ല. കിഴക്കും വടക്കും മാത്രമേ വലിയ ജലസാന്നിധ്യം പാടുള്ളൂ. മറ്റുള്ള സ്ഥലങ്ങളിൽ കുളത്തിന് 41x49 ഇഞ്ചിൽ കൂടുതൽ വലുപ്പം പാടില്ല.
ജലാശയത്തിൽ വെറുതെ വെള്ളം മാത്രം നിറച്ചിട്ടിരിക്കാൻ പാടില്ല. മത്സ്യവും ചെടികളും ഒക്കെയുണ്ടാകണം. ഫെങ്ങ്ഷുയിയിൽ മത്സ്യം സമൃദ്ധിയുടെ പ്രതീകമാണ്. അതിൽ പലതരം മീനുകൾ ഉപയോഗിക്കാൻ പാടില്ല. ഏയ്ഞ്ചൽ ഫിഷുകൾക്ക് ഫെങ്ങ്ഷുയിയിൽ പ്രാധാന്യം തീരെയില്ല.
ബെഡ്റൂമിൽ യാതൊരു കാരണവശാലും വാട്ടർ ഫീച്ചറുകള്‍ വയ്ക്കരുത്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം ചെറിയ അക്വേറിയമാണ്. ഇതിന്റെ വലുപ്പം വളരെ വലുതാവാൻ പാടില്ല. ഒമ്പത് മീനുകൾക്ക് കഴിയാനുള്ള സ്ഥലം മതിയാവും ടാങ്കിന്റെ വലുപ്പം.ഫിഷ് ടാങ്ക് വയ്ക്കുമ്പോള്‍ വെള്ളം ഓക്സിജനേറ്റ് ചെയ്യാൻ മറക്കണ്ട.
ലിവിങ് റൂമിലും ഡൈനിങ് റൂമിലും വാട്ടർ ഫീച്ചറുകൾ വയ്ക്കാം. വാട്ടർ ഫീച്ചർ എന്നു പറയുമ്പോള്‍ ഫിഷ് ബൗളും ഫൗണ്ടനുകളും കുളങ്ങളും മാത്രമല്ല, അവയുടെ പെയിന്റിങ്ങുകളും വളരെ പ്രധാനമാണ്. ബെഡ്റൂമിൽ ജലാശയങ്ങളുടെ പെയിന്റിങ്ങുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
English Summary- Aquarium Arrangement inside House