വീട്ടിൽ ലക്കി ബാംബു വയ്ക്കേണ്ടത് എങ്ങനെ?
Mail This Article
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്‌ഷുയി പ്രകാരം വീട്ടിലും ഓഫിസിലും ലക്കി ബാംബു സൂക്ഷിക്കുന്നത് പോസിറ്റിവ് എനർജി വർധിപ്പിച്ച് നല്ലഫലങ്ങൾ ലഭിക്കാൻ ഉതകുമെന്നാണ് വിശ്വാസം (ഇതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല).
വീട്ടിൽ എവിടെ വയ്ക്കണം ലക്കിബാംബു?
ഫെങ്‌ഷുയി പ്രകാരം വീട്ടിൽ കിഴക്ക് അല്ലെങ്കിൽ തെക്ക് - കിഴക്ക് ഭാഗത്താണ് ലക്കി ബാംബൂ വയ്ക്കുന്നത്. ഫെങ്‌ഷുയിയിൽ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം മുളന്തണ്ടുകളുടെ എണ്ണമാണ്. ഓരോ പ്രത്യേക ഉദ്ദേശ്യമാണ് മുളന്തണ്ടുകളുടെ എണ്ണത്തിനുള്ളത്.
പ്രധാന വാതിലിനോട് ചേർന്ന് ലക്കി ബാംബു വയ്ക്കാം. അകത്തളത്തിൽ ലക്കി ബാംബു വയ്ക്കുന്നത് അന്തരീക്ഷം ശുദ്ധിയാക്കുന്നതിന് ഉപകരിക്കും.
ഡൈനിങ് ടേബിളിന്റെ മധ്യത്തിൽ ബാംബു വയ്ക്കുന്നത് വീട്ടിൽ പോസിറ്റിവ് എനർജി വർദ്ധിപ്പിക്കും. കുറഞ്ഞ പരിചരണം നേരിയ സൂര്യപ്രകാശം എന്നിവ മതിയെന്നതിനാൽ ലക്കി ബാംബു ബെഡ്റൂമിലും വയ്ക്കാവുന്നതാണ്.
ലക്കി ബാംബു കണ്ടെയിനർ തയാറാക്കുന്നത്...
എത് പാത്രത്തിലും വളർത്താവുന്നതാണ് ലക്കിബാംബു. ഗ്ലാസ്സ്, ജാർ, വെയ്സ്, പോർസിലെയിൻ, സെറാമിക് പോട്ട് എന്നിവയിൽ മുള വളർത്താം. ഫെങ്‌ഷുയി പ്രകാരം 'മണ്ണ്, ലോഹം, മരം, ജലം, തീ', ഇവയെ പ്രതിനിധാനം ചെയ്യുന്നവ കണ്ടെയിനറിൽ ഉണ്ടാകണം. പെബിൾസ് ഉപയോഗിച്ചാൽ മണ്ണിന് പകരമാകും. പാത്രത്തിൽ ഒരു നാണയം ഇട്ടാൽ ലോഹത്തിന്റെ സാന്നിധ്യമായി. മുളന്തണ്ട് മരമായി പരിഗണിക്കാം. കണ്ടെയിനറിൽ ജലം ചേർത്തു കൊടുക്കുക. തീയെ പ്രതിനിധികരിക്കാൻ ചുവന്ന റിബൺ കെട്ടിക്കൊടുത്താൽ മതിയാകും.
ശ്രദ്ധിക്കേണ്ടത്..
- ആരോഗ്യമുള്ള ലക്കി ബാംബു വയ്ക്കണം. ഇവ കൃത്യമായി പരിചരിക്കണം. മഞ്ഞ തണ്ടുകൾ നീക്കം ചെയ്യണം.
- കണ്ടെയിനറിൽ ക്ലോറിൻ വാട്ടർ ഉപയോഗിക്കരുത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് ലക്കി ബാംബു വയ്ക്കരുത്.