ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം – ബർഗുർ
Mail This Article
×
ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 5
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലുള്ള ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലിയാണ് ബർഗുർ. വെള്ള പൊട്ടുകളോടുകൂടിയ തവിട്ട് മേനിയാണ് ഇക്കൂട്ടർക്കുള്ളത്. ഇടത്തരം വലുപ്പമുള്ള ഇവയുടെ കൊമ്പുകൾ നീളമേറിയതും അഗ്രം കൂർത്തതുമാണ്. ആക്രമണസ്വഭാവമുള്ളതിനാൽ മെരുക്കി വളർത്തുക പ്രയാസമേറിയ കാര്യമാണ്. സഹനശക്തി, വേഗം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഇവയുടെ പാലിന് ഔഷധഗുണമുണ്ട്. ബർഗുർ മേഖലയിലെ കന്നഡ സംസാരിക്കുന്ന ലിംഗായത്തുകൾ ഇവയെ പ്രത്യേകം വളർത്തുന്നുണ്ട്. പ്രധാനമായും മലമ്പ്രദേശങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിച്ചുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.