ADVERTISEMENT

മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ  സോഹൻ റോയി എഴുതിയ 601 അണുകവിതകളടങ്ങിയ 'അണുമഹാകാവ്യം' എന്ന കാവ്യസമാഹാരം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ പ്രകാശനം ചെയ്തു.  തൈക്കാട് ഗണേശം ഓപ്പൺ എയർ തീയറ്ററിൽ വച്ച് നടന്ന കവിയരങ്ങിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് സംവിധായകന്‍ ശ്രീകുമാരൻ തമ്പിയാണ് പുസ്തകം ഏറ്റു വാങ്ങിയത്. മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ആയ സോഹൻ റോയിയുടെ 'പ്രണയം' എന്ന കവിത പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ ബി ആർ ബിജുറാം ആലപിച്ചു. 

 

ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവൻ പ്രണയം, സാമൂഹ്യ വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകൾ അനുസരിച്ച് എട്ട് സർഗ്ഗങ്ങളായി ഈ സമാഹാരത്തിൽ വിഭജിച്ചിരിക്കുന്നു . ഈ കവിതകളെല്ലാംതന്നെ നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതൽ കർണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ 'വൃത്തങ്ങളിലെ ' വിവിധ ശീലുകളിൽ ചിട്ടപ്പെടുത്തി 'പൊയട്രോൾ ' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കുകയും ചെയ്യുന്നുണ്ട് .ഇത്തരത്തിൽ, വായിക്കുവാനും കേട്ട് ആസ്വദിക്കുവാനും ഒരേപോലെ സാധിക്കുന്ന ഈ സമാഹാരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ മഹാകാവ്യമാണ്. 

 

ആധുനിക സമൂഹത്തിലുണ്ടാവുന്ന പല അസമത്വങ്ങൾക്കുമെതിരേ നവമാധ്യമങ്ങളിൽ കവിതകളിലൂടെ ഏറ്റവും ആദ്യം പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് സോഹൻ റോയ്. അത്തരം കവിതകളിൽ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളും ഏറ്റെടുക്കാറാണ് പതിവ്. 

സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ തരംഗമായി മാറിയ 125 കവിതകളുടെ സമാഹാരം കഴിഞ്ഞ വർഷം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാന് ആദര സൂചകമായി 'അഭിനന്ദൻ ' എന്ന പേരിൽ ഒരു കവിതാസമാഹാരവും ഡിജിറ്റൽ രൂപത്തിൽ ഈ വർഷം ആദ്യം പുറത്തിറക്കിയിട്ടുണ്ട്. സോഹൻ റോയിയുടെ 501 പ്രശസ്ത അണുകാവ്യങ്ങൾ ഉൾക്കൊള്ളിച്ച 'അണുമഹാകാവ്യം ' എന്ന മറ്റൊരു കവിതാ സമാഹാരവും 2019 ൽ ഷാർജയിൽ വച്ച് നടന്ന "ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ ' പ്രകാശിപ്പിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com