ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കഴിഞ്ഞ വർഷം ജൂലൈയിൽ മരിക്കുന്നതിനു മുൻ‍പ് ഫൊറൻസിക് സർജൻ ഡോ.ബി. ഉമാദത്തൻ എഴുതിയ പുസ്തകമാണ് കപാലം. ‘ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന ആദ്യ പുസ്തകത്തിലൂടെ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയവശങ്ങളെ വിശദമായി അവതരിപ്പിച്ച ഉമാദത്തൻ ആവർത്തന വിരസത ഒഴിവാക്കാൻ ചെറുകഥാരൂപത്തിലാണ് ‘കപാല’ത്തിൽ വിവിധ കുറ്റകൃത്യങ്ങൾ അവതരിപ്പിക്കുന്നത്.

 

 

ഡോ. ഉണ്ണിക്കൃഷ്ണൻ എന്ന ഫോറൻസിക് സർജനും ഹരികുമാർ എന്ന പോലീസ് ഓഫീസറുമാണ് കഥകളിലെ പ്രധാന കഥാപാത്രങ്ങൾ. ഡോ. ഉണ്ണികൃഷ്ണൻ ആത്മകഥാംശമുള്ള കഥാപാത്രമാണ്.  ഡോക്ടറും ഭാര്യ മണിയും ഉൾപ്പെടുന്ന ഗാർഹിക അന്തരീക്ഷത്തിൽ ഹരി കൊണ്ടുവരുന്ന  കേസുകളായാണ് ഓരോ കഥയും അവതരിപ്പിക്കുന്നത്.

 

 

15 കഥകളാണ് സമാഹാരത്തിലുള്ളത്. ഇവയിൽ കൊലപാതക കഥകൾ മാത്രമല്ല സംശയകരമായ അപകടങ്ങളും ആത്മഹത്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിലൂടെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് കുറ്റവാളിയിലേക്ക് എത്തിച്ചേരുന്നതാണ് കഥാരീതി. ഡിസി ബുക്സാണ് പ്രസാധകർ. ഓൺലൈനായി ലഭിക്കും.

 

English Summary : In This Lockdown Period Read Kapalam By Dr.B. Umadathan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com