ആമസോണിൽ മലയാളി യുവതിയുടെ കൊറോണ കാലം

Mail This Article
കൊറോണ കാലത്തെക്കുറിച്ചു മലയാളി പെൺകുട്ടിയുടെ ഇംഗ്ലിഷ് ക്രൈം നോവൽ. സ്കോട്ട്ലന്റിലാണു പുസ്തകം റിലീസ് ചെയ്തത്. ആമസോണിൽ വിൽപ്പന തുടങ്ങിയ ‘മർഡർ ഇൻ ദ ടൈം ഓഫ് കൊറോണ’ ഇന്റർനെറ്റ് ഒടിടി പ്ളാറ്റ് ഫോമുകളിലെ ക്രൈം പരമ്പരകളുടെ തുടർച്ചയാണ്.

വയനാട് സ്വദേശിയായ ദർശന സുഗതൻ സ്കോട്ട്ലന്റിൽ ഉദ്യോഗസ്ഥയും പത്രപ്രവർത്തകയുമാണ്. സ്പെയിനിലെ ഒരു ഹോട്ടലിൽ കൊറോണ കാലത്തു നടന്ന കൊലപാതത്തിന്റെ വഴി തേടിപ്പോകുന്നതാണു കഥ. ഒടിടി പ്ളാറ്റ് ഫോമുകളുടെ ആരാധികയായ നായിക തന്റെ അന്വേഷണവും മറ്റൊരു പരമ്പരപോലെ മുന്നോട്ടു കൊണ്ടുപോകുന്നു.
വയനാട്ടുകാരിയ ദർശനയുടെ ആദ്യ നോവലാണിത്.ആമസോണിലൂടെ വിൽപ്പന തുടങ്ങിയ നോവൽ കൊറോണക്കാലത്തെയും ഒടിടി പ്ളാറ്റ്ഫോമുകളിലെ ക്രൈം പരമ്പരകളെയും ഒരുമിപ്പിക്കുന്ന കഥ എന്ന നിലയിലും ശ്രദ്ധേയമായി. ക്രൈം പരമ്പരകളുടെ ആരാധികയായ താൻ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന കഥ കൊറോണ കാലമായതോടെ പുതിയ വഴിയിലെത്തുകയായിരുന്നുവെന്നു ദർശന പറയുന്നു.
‘മർഡർ ഇൻ ദ ടൈം ഓഫ് കൊറോണ’ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary: Murder in the Time of Corona book by Darshana Sugathan