ADVERTISEMENT

കോട്ടയം∙ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കവിത ആദ്യമായി അച്ചടിച്ചത് കുടമാളൂർ കെ.കെ.ഗോപാലപിള്ള എന്ന പത്രാധിപരുടെ ഇടപെടലിൽ. അതും കവിയുടെ ചെറുപ്രായത്തിൽ.

അക്കാലത്തു കല്യാണത്തിനു മംഗളപത്രം വായിക്കുന്ന പതിവുണ്ട്. ബന്ധുവായ തെക്കേടത്തു കുഞ്ഞുണ്ണി ഭട്ടതിരിയുടെ വിവാഹത്തിനു വായിക്കാൻ അക്കിത്തം ഒരു ശ്ലോകം രചിച്ചു. ഇതു കേട്ട കുടമാളൂർ ഗോപാലപിള്ള ഒരു കവിത കൂടി എഴുതാൻ ആവശ്യപ്പെട്ടു. മഹാകവി ടഗോറിനെപ്പറ്റി അക്കിത്തം എഴുതി. രണ്ടു കവിതകളും ഗോപാലപിള്ള രാജർഷി എന്ന തന്റെ മാസികയിൽ പ്രസിദ്ധീകരിച്ചു. മാസികയുടെ കോപ്പി തപാലിൽ കിട്ടിയപ്പോൾ കവിക്കും വലിയ സന്തോഷം.

കൊച്ചി രാമവർമ വലിയതമ്പുരാന്റെ ഓർമയ്ക്കായി 1934 മുതൽ തൃശൂരിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യ മാസികയാണ് ‘രാജർഷി’. പത്രാധിപരായിരുന്ന കുടമാളൂർ അഭിമന്യു, ശക്തൻ തമ്പുരാൻ, ബാലോപഹാരം, കെടാവിളക്കുകൾ, രാജർഷി സ്മരണകൾ, ശ്രീ കേരളവർമോദയം വഞ്ചിപ്പാട്ട് തുടങ്ങിയ കൃതികൾ രചിച്ചു. 1945 ജൂലൈ 26ന് അന്തരിച്ചു. തുടർന്നു ഭാര്യ വി.കെ.പാറുക്കുട്ടിയമ്മ പത്രാധിപരായി. പിൽക്കാലത്തു പ്രസിദ്ധീകരണം നിലച്ചു.

English Summary : Akkitham Achuthan Namboothiri's first poem published in Rajarshi Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com