മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള എഫ് ഐ പി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Mail This Article
മികച്ച അച്ചടിക്കും രൂപകല്പനയ്ക്കുമുള്ള 2020ലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ഡിസി ബുക്‌സിന് 13 പുരസ്‌കാരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി എഫ്.ഐ.പിയുടെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പ്രസാധകരാണ് ഡിസി ബുക്‌സ്.

ബിപിന്‍ ചന്ദ്ര രചിച്ച ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ (ജനറല്‍ ബുക്‌സ്), ഡോ. റസ്സൂല്‍ പൂക്കുട്ടി രചിച്ച ‘സൗണ്ടിങ് ഓഫ് അമിതാഭ് ബച്ചന്‍’ (ആര്‍ട്ട് ബുക്‌സ്, ഇംഗ്ലീഷ് ), കാള്‍ സാഗന്‍ രചിച്ച ‘കോസ്‌മോസ്’ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്ക്, പ്രാദേശിക ഭാഷ), എ ശ്രീധരമേനോന്റെ ‘ഇന്ത്യാചരിത്രം’ (കവര്‍ ജാക്കെറ്റ്‌സ്, പ്രാദേശികഭാഷ) എന്നീ രചനകള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.
‘സ്റ്റാറ്റിസ്റ്റിക്‌സ് ’ (ടെക്സ്റ്റ് ബുക്ക് കോളേജ്) ഗ്രേസിയുടെ ‘പറക്കും കാശ്യപ്’ (കുട്ടികളുടെ വിഭാഗം, മലയാളം), ഡോ. ടി ജയകൃഷ്ണന്റെ ‘നിപയും മറ്റു പകര്‍ച്ചവ്യാധികളും’ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്ക്, പ്രാദേശിക ഭാഷ), ഡിസി ബുക്‌സ് സാംസ്‌കാരിക മാസികയായ ‘പച്ചക്കുതിര’ (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, പ്രാദേശിക ഭാഷ) എന്നിവ രണ്ടാംസ്ഥാനത്തെത്തി. ‘മലയാള സാഹിത്യം-3’ (ടെക്സ്റ്റ് ബുക്ക് കോളേജ്), എന്‍ അജിത് കുമാറിന്റെ ‘മനുഷ്യ ശരീരം അറിയേണ്ടതെല്ലാം’ (റഫറന്‍സ് ബുക്ക്, പ്രാദേശിക ഭാഷ), സീമ ശ്രീലയത്തിന്റെ ‘ഹരിതരസതന്ത്രം’ (സയന്റിഫിക്/ടെക്‌നിക്കല്‍/മെഡിക്കല്‍ ബുക്ക്, പ്രാദേശിക ഭാഷ), ‘സംവാദമാണു കാര്യം’ (ജേണല്‍സ് ആന്‍ഡ് ഹൗസ് മാഗസിന്‍സ്, പ്രാദേശിക ഭാഷ), ‘DCSMAT’ പ്രൈസ് ലിസ്റ്റ്‌സ് ക്യാറ്റലോഗ്‌സ് ആന്‍ഡ് ബ്രോഷേഴ്‌സ്, ഇംഗ്ലീഷ്) എന്നിവ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ഒക്ടോബര്‍ 30ാം തീയതി നടക്കുന്ന വെര്‍ച്വല്‍ ബുക്ക് ഫെയര്‍ 2020 ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
English Summary: Federation of indian publishers award 2020