ADVERTISEMENT

2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.എം.എം.ബഷീറും എൻ.പ്രഭാകരനും വിശിഷ്ടാംഗത്വം നൽകും. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. വി.ഷിനിലാലിന്റെ 'സമ്പർക്കക്രാന്തി' മികച്ച നോവലിനുള്ള പുരസ്കാരം നേടി. പി.എഫ്.മാത്യൂസിന്റെ 'മുഴക്കം' ചെറുകഥയ്ക്കുള്ള പുരസ്കാരവും എൻ.ജി.ഉണ്ണിക്കൃഷ്ണൻ എഴുതിയ 'കടലാസുമുദ്ര' കവിതയ്ക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.  

ജോൺ സാമുവൽ, കെ.പി.സുധീര, ഡോ.രതീ സാക്സേന, ഡോ.പി.കെ.സുകുമാരൻ, ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ.പള്ളിപ്പുറം മുരളി എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകും. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച എഴുത്തുകാരെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്. എമിൽ മാധവിയുടെ 'കുമരു' നാടകത്തിനുള്ള പുരസ്കാരവും എസ്.ശാരദക്കുട്ടിയുടെ 'എത്രയെത്ര പ്രേരണകൾ' നിരൂപണത്തിനുള്ള പുരസ്കാരവും ഡോ. കെ.ശ്രീകുമാറിന്റെ ചക്കരമാമ്പഴം ബാലസാഹിത്യത്തിനുള്ള പുരസ്കാരവും നേടി. 

മറ്റ് പുരസ്‌കാരങ്ങള്‍

∙ ആത്മകഥയ്ക്കുള്ള പുരസ്കാരം: ബി.ആർ.പി.ഭാസ്കർ (ന്യൂസ് റൂം)

∙ ഹാസസാഹിത്യത്തിനുള്ള പുരസ്കാരം: ജയന്ത് കാമിച്ചേരിൽ (ഒരുകുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ)

∙ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം: സി.എം.മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും), കെ.സേതുരാമൻ ഐപിഎസ് (മലയാളി ഒരു ജനിതക വായന) 

∙ വിവർത്തനത്തിനുള്ള പുരസ്കാരം: വി.രവികുമാർ (ബോദ്‌ലേർ)

∙ യാത്രാവിവരണത്തിനുള്ള പുരസ്കാരം: സി.അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം), ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ) 

2022 ലെ പ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ് സജീവ് പി.വിയുടെ 'ജാതിരൂപങ്ങൾ: മലയാളാദുനികതയെ വായിക്കുമ്പോൾ' എന്ന കൃതിയ്ക്കും 2020 ലെ വിലാസിനി അവാർഡ് ഡോ.പി.കെ.പോക്കറുടെ 'വൈക്കം മുഹമ്മദ് ബഷീർ – സർഗാത്മകതയുടെ നീലവെളിച്ചം' എന്ന കൃതിയ്ക്കും ലഭിച്ചു. ഡോ.പി.പി.പ്രകാശൻ, ജി.ബി.മോഹൻതമ്പി, ഷൗക്കത്ത്, വിനിൽ പോൾ, പി.പവിത്രൻ, അലീന, അഖിൽ.കെ, വി.കെ.അനിൽകുമാർ എന്നിവർ എൻഡോവ്മെന്റ് അവാർഡുകൾക്ക് അർഹരായി.

Content Summary: Kerala Sahithya Academy Awards 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com